Saturday, July 27, 2024
HomeIndiaഗുസ്തി ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടന്‍: അടിയന്തരമായി നടത്താന്‍ നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യന്‍ ഒളിമ്ബിക്...

ഗുസ്തി ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടന്‍: അടിയന്തരമായി നടത്താന്‍ നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍

ദില്ലി: ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ നടത്താനുള്ള നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ.രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് നല്‍കിയ 45 ദിവസ സമയപരിധി ജൂണ്‍ 17ന് അവസാനിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിച്ചത്.

രണ്ടംഗ ഇടക്കാല സമിതിയാണ് ഇപ്പോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മൂന്നംഗ സമിതിയെ ആണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചതെങ്കിലും മൂന്നാമത്തെ അംഗമായ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ ഇതുവരെ നിയോഗിച്ചിട്ടില്ല.

RELATED ARTICLES

STORIES

Most Popular