Friday, July 26, 2024
HomeIndiaഅരിക്കൊമ്ബന്‍റെ ഭീതിയൊഴിഞ്ഞു; സുരുളി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നു

അരിക്കൊമ്ബന്‍റെ ഭീതിയൊഴിഞ്ഞു; സുരുളി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നു

മ്ബം: അരിക്കൊമ്ബന്‍റെ ഭീതിയൊഴിഞ്ഞതോടെ കമ്ബത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നു. നേരത്തെ, അരിക്കൊമ്ബൻ കമ്ബം മേഖലയില്‍ തമ്ബടിച്ച സമയത്ത് ഇവിടെ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

അരിക്കൊമ്ബനെ മയക്കുവെടിവെച്ച്‌ പിടികൂടി തിരുനെല്‍വേലിയിലെ മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രത്തില്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് കമ്ബം മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കിയത്.

മേയ് 27നായിരുന്നു അരിക്കൊമ്ബൻ കമ്ബം ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതിന് പിന്നാലെ സുരുളി വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന മേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. ഇതോടെയാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കമ്ബം മേഖലയില്‍ അരിക്കൊമ്ബനെ പിടികൂടുന്നത് വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മുണ്ടൻതുറൈയില്‍ തുറന്നുവിട്ട അരിക്കൊമ്ബൻ നിലവില്‍ കോതയാര്‍ ഡാം പരിസരത്താണുള്ളത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കാനെത്തിയ അരിക്കൊമ്ബന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘം നിരീക്ഷിക്കുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular