Saturday, April 20, 2024
HomeIndiaകുനോ ദേശീയോദ്യാനം സന്ദര്‍ശിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ച്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. രാജ്യത്തെത്തിച്ച ചീറ്റകള്‍ തുടര്‍ച്ചയായി ചത്തൊടുങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകള്‍ ചത്തിരുന്നു. സാഷ, ഉദയ് തുടങ്ങിയ ചീറ്റകള്‍ അസുഖബാധിതരായി ചത്തപ്പോള്‍ ഇണചേരലിനിടെയായിരുന്നു ദക്ഷയുടെ മരണം. മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു.

പ്രൊജ്ക്‌ട് ചീറ്റയുടെ ഭാഗമായി രാജ്യത്തെത്തിയ ചീറ്റകളുടെ മരണം മുന്‍പ് വിലയിരുത്തപ്പെട്ടിരുന്നുവെന്നാണ് നമീബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കിയത്. എന്നാല്‍ വന്‍തോതില്‍ ചീറ്റകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രൊജ്ക്‌ട് ചീറ്റയിലുള്‍പ്പെട്ട വിദഗ്ധരുടെ യോഗ്യതകളെ പറ്റി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇതിനിടെ രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങുകയാണ് ‘പ്രൊജക്‌ട് ചീറ്റ’യിലെ അംഗങ്ങള്‍. അവിടുത്തെ ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന് കൂടിയാണിത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള ചര്‍ച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular