Saturday, April 20, 2024
HomeIndiaവീഴ്‌ച പറ്റിയെന്ന വിലയിരുത്തല്‍: ഗുസ്‌തി താരങ്ങളുമായി വീണ്ടും ഒത്തുതീര്‍പ്പ് ശ്രമത്തില്‍ കേന്ദ്രം

വീഴ്‌ച പറ്റിയെന്ന വിലയിരുത്തല്‍: ഗുസ്‌തി താരങ്ങളുമായി വീണ്ടും ഒത്തുതീര്‍പ്പ് ശ്രമത്തില്‍ കേന്ദ്രം

ദില്ലി: ലൈംഗിക ആരോപണത്തില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളുമായി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരാൻ കേന്ദ്ര സര്‍ക്കാര്‍.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനത്തിന് മുൻപ് വിഷത്തില്‍ ഒത്തുതീര്‍പ്പ് നടത്താൻ നീക്കം നടത്തുകയാണ് കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള താരങ്ങളുടെ ചര്‍ച്ച തുടരും.

കായിക മന്ത്രി അനുരാഗ് താക്കൂര്‍ വീണ്ടും ഇടപെടും. താരങ്ങളുടെ സമരം പാര്‍ട്ടിക്ക് ക്ഷീണമായി എന്ന വിലയിരുത്തലില്‍ ബിജെപി എത്തിയിട്ടുണ്ട്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റി എന്നും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. സമരവിക്ഷയം അന്താരാഷ്ട്ര തലത്തില്‍ അടക്കം ചര്‍ച്ചയായതിന് പിന്നാലെ ആണ് പുതിയ നീക്കം. 21 നാണ് മോദി അമേരിക്കൻ സന്ദര്‍ശനം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular