Wednesday, October 4, 2023
HomeKeralaആര്‍ഷോയ്ക്ക് എതിരേ വന്ന ആരോപണം: എസ്‌എഫ്‌ഐ യ്ക്ക് എതിരേ ആസൂത്രിത ഗൂഡാലോചനയെന്ന് ഗോവിന്ദന്‍

ആര്‍ഷോയ്ക്ക് എതിരേ വന്ന ആരോപണം: എസ്‌എഫ്‌ഐ യ്ക്ക് എതിരേ ആസൂത്രിത ഗൂഡാലോചനയെന്ന് ഗോവിന്ദന്‍

തിരുവനന്തപുരം: പി എം ആര്‍ഷോയ്ക്ക് എതിരേ ഉണ്ടായ ആരോപണം എസ്‌എഫ്‌ഐ യ്ക്ക് എതിരേ നടക്കുന്ന ആസൂത്രിത ഗൂഡാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദന്‍. പരീക്ഷ എഴുതാതെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ച സംഭവത്തിലായിരുന്നു പ്രതികരണം. സത്യം പുറത്തുകൊണ്ടുവരതാന്‍ സമഗ്ര അന്വേഷണം വേണമെന്നും പറഞ്ഞു.

വ്യാജരേഖ ഉപയോഗിച്ച്‌ ജോലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ വിവാദത്തിലായ വിദ്യയുടെ കാര്യത്തിലും പ്രതികരിച്ചു. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പറഞ്ഞു. തനിക്കെതിരേ ഗൂഡാലോചന നടക്കുന്നതായി ആരോപിച്ച്‌ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും രംഗത്ത് വന്നു. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും പറഞ്ഞു. വ്യാജ വാര്‍ത്ത ചമയ്ക്കല്‍ എന്നായിരുന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വിജയരാഘവന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular