Wednesday, April 24, 2024
HomeKeralaഗുരുവായൂര്‍ മേല്‍പ്പാലം: സര്‍വീസ് റോഡ് പൂര്‍ത്തീകരിച്ചു

ഗുരുവായൂര്‍ മേല്‍പ്പാലം: സര്‍വീസ് റോഡ് പൂര്‍ത്തീകരിച്ചു

ഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിന്‍റെ രണ്ടു വശത്തും സര്‍വീസ് റോഡ് പൂര്‍ത്തീകരിച്ചു. ഇതോടെ ഈ ഭാഗത്തുള്ള കച്ചവടക്കാര്‍ക്കും ബസില്‍ വരുന്ന യാത്രക്കാര്‍ക്കും സൗകര്യപ്രദമായി.

റെയില്‍വേ ഗേറ്റിന്‍റെ ഇരു ഭാഗത്തുമുള്ള സര്‍വീസ് റോഡാണ് ടാറു ചെയ്ത് മനോഹരമാക്കിയത്. ഈ ഭാഗത്തെ കച്ചവടക്കാരുടേയും യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമാണ് നടപ്പിലായത്.

മേല്‍പ്പാലം പണി തുടങ്ങിയതോടെ റോഡ് തകര്‍ന്ന് വലിയ യാത്രാ ദുരിതമാണ് ഉണ്ടായിരുന്നത്. സര്‍വീസ് റോഡ് പൂര്‍ത്തീകരണ ആവശ്യവുമായി പ്രതിഷേധങ്ങളും നടന്നിരുന്നു. വെളിച്ചമില്ലെന്ന പരാതിയാണ് ഇപ്പോഴുള്ളത്. രാത്രി എട്ടിന് ഈ ഭാഗത്തെ കടകള്‍ അടച്ചാല്‍ പിന്നീട് തീരെ വെളിച്ചമില്ലാത്ത സ്ഥിതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular