Saturday, September 23, 2023
HomeGulfനവോദയ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

നവോദയ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളില്‍ നിന്ന് 2022-2023 വര്‍ഷത്തില്‍ 10, 12 ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പത്താം ക്ലാസ്സില്‍ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ എക്സലൻസ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ബഹറൈൻ ഇന്ത്യൻ സ്കൂള്‍ പ്രിൻസിപ്പാള്‍ സജി ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കുമ്ബോഴും സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ ആയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്ലസ് ടു സയൻസ് വിഭാഗത്തില്‍ അല്‍മാൻ ഖാൻ, ബെന്നറ്റ് ബിജി, സാഖിബ് മൊഹമ്മദ് എന്നിവരും, കൊമ്മേര്‍സ് വഭാഗത്തില്‍ സിദ്ധാര്‍ഥ് കൃഷ്ണൻ, നൂറ സുല്‍ഫീക്കര്‍ മുഹമ്മദ്, ലക്ഷ്മി ഇന്ദീവര്‍ അക്കപ്പിടി എന്നിവരും, ഹുമാനിറ്റീസ് വിഭാഗത്തില്‍ ജോന മരിയ ജോര്‍ജ്, സ്വാതി ശ്രീകുമാര്‍, ആശിയ വസിയുദീൻ ഖാൻ, ഫാത്തിമത്തു സാലിഹ മുഹമ്മദ് ഖാദര്‍ എന്നിവരും പത്താം ക്ലാസ്സില്‍ റാഫേല്‍ മില്‍വിൻ തട്ടില്‍, തേജസ്വിനി ഈസക്കിയപ്പൻ, നൗഷിൻ സാഫിറ കെ, ശ്രീലക്ഷ്മി സന്തോഷ് കുമാര്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നവോദയ മലയാളത്തില്‍ മുഴുവൻ മാര്‍ക്കും നേടിയ ആബില സൂസൻ ബിന്നി, ആന്നെറ്റ് ജോസ്, അസീം മുഹമ്മദ് സാലിം, അയിഷ ബേബിരാജ്, ചിത്രപൌര്‍ണമി ധര്‍മരത്നൻ, ഫിദ ഫാത്തിമ, ഇഹ്സാൻ മുഹമ്മദ് അഞ്ചാക്കുളം, ജയലക്ഷ്മി ഷില്ലിൻ, ജിസ്ന ജോണ്‍, മാനസ സാറ ബൻ സക്കറിയ, റോസന്ന റോബിൻസണ്‍, ശ്രീലക്ഷ്മി സന്തോഷ്കുമാര്‍ എന്നിവര്‍ക്ക് അവാര്‍ഡ് നല്കി ആദരിച്ചു.

നവോദയ കേന്ദ്രകുടുംബവേദി ജോ. സെക്രട്ടറി അനുരാജേഷ് ആധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാൻ മുഅസ്സം ദാദൻ മുഖ്യാതിഥിയായിരുന്നു. IISD ദമ്മാം പ്രിൻസിപ്പാള്‍ മെഹനാസ് ഫരീദ്, വൈസ് പ്രിൻസിപ്പാള്‍ ഇര്‍ഫാൻ വഹീദ്, അസ്സോസിയേറ്റ് പ്രിൻസിപ്പാള്‍ തംകീൻ മാജിദ, അല്‍മുന ഇന്റര്‍നാഷണല്‍ സ്കൂള്‍ വൈസ് പ്രിൻസിപ്പാള്‍ വി അബ്ദുല്‍ ഖാദര്‍, നവോദയ മുഖ്യ രക്ഷാധികാരി ബഷീര്‍ വാരോട്, ജനല്‍ സെക്രട്ടറി റഹീം മടത്തറ, എന്നിവര്‍ ആശംസ അറിയിച്ചു.

നവോദയ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്ബേത്ത്, രക്ഷാധികാരി രഞ്ജിത്ത് വടകര, കേന്ദ്രകുടുംബവേദി പ്രസിഡണ്ട് നന്ദിനി മോഹൻ, കേന്ദ്രകുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കല്‍ എന്നിവരെ കൂടാതെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

എക്സലൻസ് അവാര്‍ഡ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയ്യര്‍മാനും നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ വിദ്യാധരൻ കോയാടൻ സ്വാഗതവും, കേന്ദ്രബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് നന്ദിയും പറഞ്ഞു.

CBSE, സംസ്ഥാന സിലബസുകളില്‍ 90%മോ തത്തുല്യമായതോ ആയ മാര്‍ക്ക് നേടിയ നവോദയ അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് ഈ വര്‍ഷം സെപ്തംബറില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular