Friday, March 29, 2024
HomeKeralaകേരളത്തിന് വൈദ്യുതി നല്‍കാന്‍ ടാറ്റ ഗ്രൂപ്പ് കമ്ബനിയും : കെ എസ് 

കേരളത്തിന് വൈദ്യുതി നല്‍കാന്‍ ടാറ്റ ഗ്രൂപ്പ് കമ്ബനിയും : കെ എസ് 

കൊച്ചി: കെഎസ്‌ഇബിയ്‌ക്ക് വൈദ്യുതി നല്‍കാൻ ടാറ്റ ഗ്രൂപ്പ് കമ്ബനിയും . രാജ്യത്ത് സ്വകാര്യ മേഖലയിലെ വമ്ബൻ ഊര്‍ജോത്പാദക കമ്ബനിയായ ടാറ്റ പവറിന്റെ ഉപകമ്ബനിയാണ്, കെഎസ്‌ഇബിയുമായി പുതിയ കരാറിലെത്തിയത്.

ടാറ്റ പവറിന്റെ ഉപവിഭാഗവും പുനരുപയോഗ ഊര്‍ജ മേഖലയിലെ മുൻനിര കമ്ബനികളിലൊന്നുമായ, ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡാണ് കേരളത്തിന് വൈദ്യുതി നല്‍കാനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

രാജസ്ഥാനിലെ ബിക്കാനീറില്‍ കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്ത 110 മെഗാവാട്ടിന്റെ സോളാര്‍ പദ്ധതിയില്‍ നിന്നാണ് കെഎസ്‌ഇബിക്ക് വൈദ്യുതി നല്‍കുന്നത്. പൂര്‍ണമായും സൗരോര്‍ജം പ്രയോജനപ്പെടുത്തി, 211 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്, ടിപിആര്‍ഇഎല്ലിന്റെ കീഴിലുള്ള ബിക്കാനീറിലെ പദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 2,58,257 മെട്രിക് ടണ്‍ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്‌ക്കാനാകും എന്നാണ് ടാറ്റ ഗ്രൂപ്പ് കമ്ബനിയുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular