Saturday, July 27, 2024
HomeIndiaകര്‍ണാടകയില്‍ ബി.ജെ.പി. സഖ്യത്തിനൊരുങ്ങി ജെ.ഡി.എസ്‌.

കര്‍ണാടകയില്‍ ബി.ജെ.പി. സഖ്യത്തിനൊരുങ്ങി ജെ.ഡി.എസ്‌.

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്‌) തങ്ങളുടെ പഴയ തട്ടകമായ ബി.ജെ.പി. സഖ്യത്തിനൊരുങ്ങുന്നതായി സൂചന.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ബി.ജെ.പിയോടൊപ്പം നേരിടാനാണു നീക്കം. 2019-ലെ ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക്‌ ആകെയൊരു സീറ്റാണു ലഭിച്ചത്‌. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ കിങ്‌ മേക്കറാകാനുള്ള മോഹം കോണ്‍ഗ്രസ്‌ വിജയത്തില്‍ തകര്‍ന്നടിയുകയായിരുന്നു. 224 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക്‌ 19 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്‌.

ഇതോടെയാണു വീണ്ടും ബി.ജെ.പി. സഖ്യത്തിനു പാര്‍ട്ടി ഒരുങ്ങുന്നത്‌. 2006-ലെ ബി.ജെ.പി.-ജെ.ഡി.എസ്‌. സഖ്യസര്‍ക്കാരില്‍ കുമാര സ്വാമി മുഖ്യമന്ത്രിയും ബി.എസ്‌. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു. 20 മാസത്തെ അധികാരം പങ്കുവയ്‌ക്കല്‍ ധാരണയിലാണ്‌ അന്ന്‌ സര്‍ക്കാര്‍ രൂപീകരിച്ചത്‌. എന്നാല്‍, ജെ.ഡി.എസ്‌. അധികാരം ഒഴിയാന്‍ വിസമ്മതിച്ചതോടെ സഖ്യം തകരുകയായിരുന്നു. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലും ബി.ജെ.പി. വിരുദ്ധ സഖ്യത്തിലാണു ജെ.ഡി.എസ്‌.

RELATED ARTICLES

STORIES

Most Popular