Saturday, July 27, 2024
HomeCinemaപൃഥ്വിരാജ് വീണ്ടും വിലായത്ത് ബുദ്ധയില്‍

പൃഥ്വിരാജ് വീണ്ടും വിലായത്ത് ബുദ്ധയില്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയൻ നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ തുടര്‍ചിത്രീകരണം ജൂണ്‍ 10ന് മറയൂരില്‍ ആരംഭിക്കും.

ഒരു മാസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഇതോടെ ചിത്രീകരണം പൂര്‍ത്തിയാകും. ബോളിവുഡ് താരം കജോള്‍ നിര്‍മ്മിക്കുന്ന അക്ഷയ്‌കുമാര്‍, ടൈഗര്‍ ഷെറഫ് ചിത്രം ബഡാ മിയാൻ ഛോട്ടെ മിയാനില്‍ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹനാവാൻ പൃഥ്വിരാജ് വീണ്ടും എത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മറയൂരില്‍ തന്നെ ആയിരുന്നു വിലായത്ത് ബുദ്ധയുടെ ആദ്യ ഷെഡ്യൂള്‍.

പൃഥ്വിരാജിനൊപ്പം നിറഞ്ഞുനില്ക്കുന്ന തൂവെള്ള ഭാസ്കരൻ എന്ന കഥാപാത്രത്തെ കോട്ടയം രമേശ് അവതരിപ്പിക്കുന്നു. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ത്രില്ലര്‍ മൂവി എന്നു വിശേഷിപ്പിക്കാവുന്ന വിലായത്ത് ബുദ്ധയില്‍ പ്രിയംവദ കൃഷ്ണൻ ആണ് നായിക. ഷമ്മി തിലകൻ, അനുമോഹൻ, രാജശ്രീ നായര്‍, ടി.ജെ. അരുണാചലം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ ഇതേ പേരില്‍ ചലച്ചിത്രമാവുകയാണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് രചന. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനൻ ആണ് നിര്‍മ്മാണം.

RELATED ARTICLES

STORIES

Most Popular