Saturday, July 27, 2024
HomeUSAഇരട്ടസെഞ്ച്വറി കൂട്ടുകെട്ടില്‍ കരുത്തോടെ ഹെഡും സ്‌മിത്തും; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ്

ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടില്‍ കരുത്തോടെ ഹെഡും സ്‌മിത്തും; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ്

ണ്ടൻ: ലോക ടെസ്‌റ്റ് ചാമ്ബ്യൻഷിപ്പിന്റെ ആദ്യദിനം ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയ്‌ക്കുമേല്‍ സമ്ബൂര്‍ണ ആധിപത്യം.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ആ നഷ്‌ടം തങ്ങളുടെ പ്രകടനത്തില്‍ നികത്തുന്നതാണ് കണ്ടത്. തുടക്കത്തിലെ ഉസ്‌മാൻ ക്വാജ(0)യെ മടക്കിയയച്ച്‌ സിറാജ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്ന് വാര്‍ണര്‍ക്കൊപ്പം ലബുഷെയ്‌ൻ ചേര്‍ന്നതോടെ ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് തകര്‍ച്ചയെ മറികടന്ന് മികച്ചരീതിയില്‍ തന്നെ മുന്നോട്ട് പോയി.

വ്യക്തിഗത സ്‌കോര്‍ 43ല്‍ നില്‍ക്കെ ഷാര്‍ദ്ദുല്‍ ധാക്കൂറിന്റെ പന്തില്‍ വാര്‍ണര്‍ പുറത്തായി. പിന്നാലെ ലബുഷെയ്‌ൻ(28) ഷമിയുടെ പന്തില്‍ ക്ളീൻ ബൗള്‍ഡായി. അപ്പോള്‍ സ്കോര്‍ 76 മാത്രം. എന്നാല്‍ തുടര്‍ന്ന് ട്രാവിസ് ഹെഡും സ്‌റ്റീവ് സ്‌മിത്തും അവരുടെ പ്രതിഭ തെളിയിക്കുകയായിരുന്നു. തനി ഏകദിന ടച്ചില്‍ 22 ഫോറും ഒരു സിക്‌സറുമടക്കം ഹെഡ് 156 പന്തില്‍ 146 റണ്‍സോടെയും എന്നാല്‍ കടുത്ത ക്ഷമയോടെ 227 പന്തില്‍ 95 റണ്‍സുമായി സ്‌മിത്തും പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യദിനം 85 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ഓസീസ് 327 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാംദിനവും ഇതാവര്‍ത്തിച്ചാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ പ്രയാസകരമാകും.

RELATED ARTICLES

STORIES

Most Popular