Saturday, July 27, 2024
HomeGulfറാക് ദാനാ ബേ ഒന്നാംഘട്ടം വിറ്റൊഴിഞ്ഞതായി ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

റാക് ദാനാ ബേ ഒന്നാംഘട്ടം വിറ്റൊഴിഞ്ഞതായി ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

റാസല്‍ഖൈമ: ദാനാ ബേയുടെ റാസല്‍ഖൈമ അല്‍ മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ച ഫ്രീ ഹോള്‍ഡ് പ്രോജക്ടിന്‍റെ ഒന്നാംഘട്ടം പൂര്‍ണമായും വിറ്റഴിഞ്ഞതായി ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി അറിയിച്ചു.

മികച്ച റിസോര്‍ട്ട് ശൈലിയിലുള്ള അല്‍ മര്‍ജാന്‍ ഐലൻഡിലെ ദാനാ ബേ പദ്ധതി ഒരു ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്നതാണ്. ലാഭകരമായ നിക്ഷേപാവസരമായാണ് റാസല്‍ഖൈമയിലെ ദാനാ ബേ പദ്ധതി രൂപകല്‍പന ചെയ്തതെന്ന് ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് വൃത്തങ്ങള്‍ പറഞ്ഞു.

90,000 ചതുരശ്ര അടി വിസ്തൃതിയില്‍ 40,00 ചതുരശ്ര മീറ്റര്‍ ബീച്ചുകളുള്ള ഈ പദ്ധതി 188 വില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ബീച്ച്‌ ഫ്രണ്ട് വില്ലകള്‍, ബ്രേക്ക് വാട്ടര്‍ വില്ലകള്‍, റെസിഡന്‍ഷ്യല്‍ ടവര്‍, പെന്‍റ് ഹൗസ് അപ്പാര്‍ട്മെന്‍റ് 107 അപ്പാര്‍ട്മെന്‍റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മര്‍ജാന്‍ ഐലൻഡിലെ ദാനാ ബേ പ്രോജക്‌ട്.

വിറ്റഴിഞ്ഞ ആദ്യഘട്ടത്തില്‍ രണ്ട്, മൂന്ന് ബെഡ് റൂം ടൗണ്‍ ഹൗസുകളം നാല് ബെഡ്റൂം വില്ലകളും ഉള്‍പ്പെടും. ഘട്ടം രണ്ടില്‍ നാല്, അഞ്ച് ബെഡ് റൂം വില്ലകളും രണ്ട് ബെഡ് റൂം ടൗണ്‍ഹൗസുകളും മൂന്നാം ഘട്ടത്തില്‍ ഹോട്ടലും റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്‍റുകളും ഉള്‍പ്പെടും. ആദ്യഘട്ടം 2026ഓടെയാണ് പൂര്‍ത്തീകരിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

RELATED ARTICLES

STORIES

Most Popular