Saturday, September 23, 2023
HomeUSAഗുഡ് ബൈ മില്ലോ !

ഗുഡ് ബൈ മില്ലോ !

ന്യൂയോര്‍ക്ക്: യു.എസിലെ പെൻസില്‍വേനിയയിലെ ഡ്യൂപോണ്ട് പട്ടണത്തിലുള്ളവര്‍ക്ക് ഏറെ സുപരിചിതനായിരുന്നു മില്ലോ എന്ന നായ.

2019 സെപ്തംബര്‍ മുതല്‍ ഉടമയായ കെവിൻ കറിക്കൊപ്പം രണ്ട് തവണ ഡ്യൂപോണ്ടിലെ വീഥികളിലൂടെ മില്ലോ നടക്കാൻ പോകാറുണ്ടായിരുന്നു. തെരുവുകളിലെല്ലാം മില്ലോയ്ക്ക് അഭിവാദ്യം നല്‍കാൻ നിരവധി പേരുണ്ടാകും. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച മില്ലോ ഡ്യൂപോണ്ടിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ചിലര്‍ അവനൊപ്പം നടക്കാൻ കൂടി.

ഭൂമിയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്ബുള്ള അവന്റെ അവസാന യാത്രയായിരുന്നു അത്. അതിവേഗം പടരുന്ന ലിംഫോമ കാൻസറിന്റെ പിടിയിലാണ് മില്ലോ ഇപ്പോള്‍. രോഗവിവരം അറിഞ്ഞ കെവിൻ തന്റെ പ്രിയപ്പെട്ട മില്ലോയ്ക്ക് മികച്ച യാത്രയയപ്പ് നല്‍കാൻ ഒരു നോട്ടീസും മില്ലോ കടന്നുപോകുന്ന വഴിയുടെ മാപ്പും അയല്‍ക്കാര്‍ക്ക് നല്‍കി. പലരും ഇത് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തു.

ഇതോടെ നിരവധി പേരാണ് മില്ലോയ്ക്ക് സമ്മാനങ്ങള്‍ നല്‍കാൻ വഴിയരികില്‍ കാത്തുനിന്നത്. ചിലര്‍ മില്ലോയെ കാണാൻ കെവിന്റെ വീട്ടിലെത്തി. ഇത്രയും കാലം സുഹൃത്തിനെ പോലെ തന്നോടൊപ്പമുണ്ടായിരുന്ന മില്ലോയ്ക്ക് സ്നേഹത്തോടെ യാത്രഅയപ്പ് നല്‍കാനായതില്‍ ഒരു നാടിന് മുഴുവൻ നന്ദി പറയുകയാണ് കെവിൻ. ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ മില്ലോ ഭൂമിയിലുണ്ടാകൂ എന്ന ദുഃഖത്തിലാണ് അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular