Saturday, September 23, 2023
HomeKeralaവന്ദേഭാരത് സൂപ്പര്‍...പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്‍

വന്ദേഭാരത് സൂപ്പര്‍…പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെതിരെ കേരളത്തിലെ സര്‍ക്കാരും സിപിഎമ്മും പ്രചാരണം അഴിച്ചുവിടുമ്ബോള്‍ വന്ദേഭാരതിന്‍റെ വേഗതയെയും സൗകര്യങ്ങളെയും പ്രശംസിച്ച്‌ ഇടത് സര്‍ക്കാരിലെ എംഎല്‍എയായ കെ.ബി.

ഗണേഷ്കുമാര്‍. അതേ സമയം, കേരളത്തില്‍ വന്ദേഭാരതിനെ നശിപ്പിക്കുന്നത് കാണുമ്ബോള്‍ സങ്കടമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

“വന്ദേഭാരതില്‍ യാത്ര ചെയ്ത ഭാര്യ എന്നോട്ട് പറഞ്ഞത് ഇതിനകത്ത് കണ്ടാല്‍ സഹിക്കില്ല എന്നാണ്. വണ്ടിക്ക് സ്പീഡുണ്ട്, എസിയുണ്ട്. ചോക്ലേറ്റ് കുട്ടികള്‍ സീറ്റില്‍ വെച്ച്‌ തുടയ്ക്കുക, കയ്യിലിരിക്കുന്ന താക്കോല്‍കൊണ്ട് ഷാജിമോന്‍ എന്ന് സ്ക്രാച്ച്‌ ചെയ്തിരിക്കുന്നു. ഇത്രയും നല്ല ഒരു ട്രെയിനിനെ നശിപ്പിച്ചു എന്നാണ് ഭാര്യ പറഞ്ഞത്. “- ഗണേഷ് കുമാര്‍ പറയുന്നു. ഒരു രാഷ്ട്രീയ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. കേരളത്തിലെ മോശം പൗരബോധം എങ്ങിനെയാണ് വന്ദേഭാരതിനെ നശിപ്പിക്കുന്നതെന്ന് എംഎല്‍എ വിവരിച്ചു.

“ഇത് പൊതുമുതലാണ്. എനിക്ക് ശേഷം ടിക്കറ്റെടുത്ത് പലരും യാത്ര ചെയ്യേണ്ടതാണെന്ന് ആരും ഓര്‍മ്മിക്കുന്നില്ല. പലരും ട്രെയിനില്‍ കക്കൂസ് ഉപയോഗിച്ചാല്‍ വെള്ളം പോലും ഒഴിക്കാതെയാണ് പോകുന്നത്. ഇവര്‍ക്ക് എന്താണ് ഇത്ര തിരക്കെന്ന് മനസ്സിലാവുന്നില്ല.”- ഗണേഷ്കുമാര്‍ പറഞ്ഞു.

കേരളത്തില്‍ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസുകള്‍ കൂടുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ എടുക്കാത്തതിനാല്‍ എല്ലാവരും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തുപോവുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular