Saturday, July 27, 2024
HomeKeralaകാലവര്‍ഷമെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കാലവര്‍ഷമെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കേരളത്തിൻ്റെ തീരമേഖലകളിലടക്കം പലയിടങ്ങളിലും കാലവര്‍ഷ സമാനമായ മഴ. മാനദണ്ഡങ്ങള്‍ എല്ലാം അനുകൂലമാണ്. തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കേരളത്തിലെത്തിയതായുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെ സ്വാധീനവും സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണമാകുമെന്ന് പ്രവചനം.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

RELATED ARTICLES

STORIES

Most Popular