Friday, March 29, 2024
HomeKeralaവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; കെ വിദ്യയുടെ പിഎച്ച്‌ഡി ഗൈഡ് പിന്മാറി

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; കെ വിദ്യയുടെ പിഎച്ച്‌ഡി ഗൈഡ് പിന്മാറി

ഹാരാജാസ് കോളേജ് സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കെ വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയില്‍ പിന്മാറി.

കെ വിദ്യ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണെന്ന് ഡോ ബിച്ചു എക്സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു.

കുറ്റാരോപിതയായി ഇരിക്കുന്ന സാഹചര്യത്തില്‍ കെ വിദ്യയുമായി സഹകരിക്കാനാകില്ല. നിരപരാധിത്വം നിയമപരമായി തെളിയിക്കണമെന്ന് കെ വിദ്യയുടെ ഗൈഡ് ട്വന്റിഫോറിനോട് പറഞ്ഞു. കാലടി സര്‍വകലാശാലയില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ.

വിദ്യയുടെ പി.എച്ച്‌.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

എറണാകുളം സെൻട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് പ്രിൻസിപ്പല്‍ ലാലിയാണ് വിദ്യയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. ലാലി വര്‍ഷങ്ങളോളം മഹാരാജാസിലെ അധ്യാപികയിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല കോളജില്‍ വിദ്യ ഒരു വര്‍ഷം പഠിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular