Friday, May 17, 2024
HomeIndiaമധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വയലില്‍ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ മുംഗവോലി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു .അതേസമയം, വീണിട്ട് 12 മണിക്കൂറിലേറെയായതിനാല്‍ കുട്ടിയുടെ ചലനം വ്യക്തമാകുന്നില്ലെന്ന് സെഹോര്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദ്ദേശം നല്‍കി. എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular