Friday, May 17, 2024
HomeIndiaഎന്‍സിപി നേതാവ് ശരദ് പവാറിന് നേരെ വധഭീഷണി

എന്‍സിപി നേതാവ് ശരദ് പവാറിന് നേരെ വധഭീഷണി

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന് നേരെ വധഭീക്ഷണി. ശരദ് പവാറിന് സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്ന് എന്‍സിപി നേതൃത്വം പറഞ്ഞു.

പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള എന്‍സിപി പ്രവര്‍ത്തകരുടെ സംഘം മുംബൈ പോലീസ് മേധാവി വിവേക് ഫന്‍സാല്‍ക്കറെ കണ്ട് നടപടി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പവാറിന് ഫേസ്ബുക്കില്‍ വധഭീക്ഷണി സന്ദേശം ലഭിച്ചതായി എന്‍സിപി നേതാക്കള്‍ പോലീസിനോട് പറഞ്ഞു

വധഭീഷണിയുടെ സ്‌ക്രീന്‍ഷോട്ടുകളുടെ പ്രിന്റൗട്ട് സുലെ പോലീസിന് സമര്‍പ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട് സൗത്ത് റീജിയന്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular