Saturday, July 27, 2024
HomeEditorialറിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

സാമ്ബത്തിക വിദഗ്ധര്‍ സൂചന നല്‍കിയതുപോലെ ഇത്തവണ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും ഒരു മാറ്റവും വരുത്തിയില്ല. ജൂണ്‍ 6 മുതല്‍ 8 വരെയുള്ള തീയതികളില്‍ നടന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ റിപ്പോ നിരക്കുകള്‍ 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള തീരുമാനമാണ് RBI കൈക്കൊണ്ടത്. കുറഞ്ഞ പണപ്പെരുപ്പവും ഇന്ത്യയുടെ നാലാം പാദത്തിലെ GDP വളര്‍ച്ചയും കണക്കിലെടുത്താണ് ജൂണില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ RBI തീരുമാനിക്കുന്നത്‌.

സമ്ബദ്‌വ്യവസ്ഥയിലെ ഡിമാൻഡ് കുറയ്ക്കുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും സാധാരണയായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. റിപ്പോ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപ, വായ്പാ പലിശ നിരക്കുകളിലും വര്‍ദ്ധന നല്‍കാറുണ്ട്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്ബോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. റിപ്പോ നിരക്കില്‍ ഇപ്പോള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പലിശ നിരക്കില്‍ ഉടനെ വര്‍ദ്ധന ഉണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

RBI റിപ്പോ നിരക്കി മാറ്റമില്ലാതെ നിലനിര്‍ത്തിയത് മൂലം സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭ്യമാകുന്ന പലിശ നിരക്ക് ഇനിയും വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്. കൂടാതെ, റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതും 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ ബാങ്കുകള്‍ക്ക് വലിയ തോതില്‍ പണലഭ്യതയ്ക്ക് വഴിയൊരുക്കി. ഇതും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതിനാല്‍, ഈ സമയത്ത് സ്ഥിര നിക്ഷേപം നടത്താന്‍ ഏറ്റവും പറ്റിയ സമയമാണ്. കാരണം ഇപ്പോള്‍ FDകള്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ പ്രയോജനപ്പെടുത്താൻ സാധിക്കും. അതായത്, നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം നടത്താനുള്ള അവസരമാണ് ഇത്.

നിങ്ങള്‍ ഒരു നിശ്ചിത നിരക്കില്‍ ഒരുസ്ഥിര നിക്ഷേപം നടത്തുമ്ബോള്‍ നിങ്ങളുടെ നിക്ഷേപ കാലയളവില്‍ അതില്‍ മാറ്റമൊന്നും ഉണ്ടാകില്ല. ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ലഭിക്കുന്നത്. വരും കാലങ്ങളില്‍ പലിശ കുറയാനുള്ള സാധ്യതയാണ് സാമ്ബത്തിക വിദഗ്ധര്‍ നല്‍കുന്നത്. അതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ പ്രയോജനപ്പെടുത്താന്‍ എത്രയും പെട്ടെന്ന് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം.

സാമ്ബത്തിക വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ പ്രയോജനപ്പെടുത്തുന്നതിന് 30 ദിവസത്തേക്ക് ഒരു എഫ്‌ഡി ഓട്ടോ-റിന്യൂവല്‍ ഓപ്ഷനില്‍ സൂക്ഷിക്കുന്നതും ഉചിതമാണ്. നിലവില്‍ ലഭ്യമായ ഉയര്‍ന്ന പലിശ നിരക്കില്‍ ദീര്‍ഘകാല എഫ്ഡികള്‍ നടത്തുന്നത് കൂടുതല്‍ വിവേകപൂര്‍ണ്ണമായ നീക്കമായിരിക്കാം.

RELATED ARTICLES

STORIES

Most Popular