Saturday, May 4, 2024
HomeUSAആരും ഉപദേശിക്കേണ്ട! വിമര്‍ശകര്‍ക്ക് കോലിയുടെ മറുപടി- പോസ്റ്റ് വൈറല്‍

ആരും ഉപദേശിക്കേണ്ട! വിമര്‍ശകര്‍ക്ക് കോലിയുടെ മറുപടി- പോസ്റ്റ് വൈറല്‍

ണ്ടന്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരമാണ് വിരാട് കോലി. ഓസ്‌ട്രേലിയയുടെ 469 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ കോലിയില്‍ നിന്ന് അവസരോചിത പ്രകടനം പ്രതീക്ഷിച്ചു.

എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. 31 പന്ത് നേരിട്ട് 14 റണ്‍സ് നേടിയ കോലിയെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റീവ് സ്മിത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

ഇതോടെ കോലിക്കെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. കോലി നിരാശപ്പെടുത്തിയത് ഉള്‍ക്കൊള്ളാനാവാത്ത ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് സൂപ്പര്‍ താരത്തിനെതിരേ ഉയര്‍ത്തിയത്. ഇപ്പോഴിതാ എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ച്‌ കോലിയുടെ ട്വീറ്റെത്തിയിരിക്കുകയാണ്. മാര്‍ക്ക് മാന്‍സന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് കോലി തനിക്ക് വിമര്‍ശകരോട് പറയാനുള്ളത് അറിയിച്ചത്.

‘മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തടവറയില്‍ നിന്ന് സ്വയം മോചിപ്പിക്കുന്നതിന് നിങ്ങള്‍ സ്വയം കഴിവ് വികസിപ്പിക്കണം’ എന്നാണ് കോലി പങ്കുവെച്ച വാക്യങ്ങള്‍ പറയുന്നത്. ഇതില്‍ നിന്ന് തന്നെ ആരുടെയും ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ഞാനില്ലെന്ന് കോലി വ്യക്തമാക്കുകയാണ്. കോലിയെ കളി പഠിപ്പിക്കാന്‍ വരേണ്ടെന്ന് ചുരുക്കം. എന്തായാലും കോലിയുടെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് കോലിയെ പിന്തുണച്ച്‌ പ്രതികരിച്ചത്.

കോലി ലോക ക്രിക്കറ്റിലെ ഇതിഹാസമാണ്. എന്നാല്‍ ഒറ്റ മോശം പ്രകടനം കൊണ്ട് താരത്തെ ഒന്നുമല്ലാതാക്കാനുള്ള ശ്രമമാണ് ആരാധകര്‍ നടത്തുന്നത്. കോലിയുടെ ബാറ്റിങ് കരുത്തില്‍ മാത്രം ഇന്ത്യ ജയിച്ചുകയറിയ മത്സരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതെല്ലാം മറന്നാണ് ആരാധകര്‍ പ്രതികരിക്കുന്നതെന്ന് പറയാം. രണ്ടാം ദിനം കോലി പുറത്തായതിന് പിന്നാലെ അദ്ദേഹം സഹതാരങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും തമാശ പറഞ്ഞ് ചിരിക്കുകയുമുണ്ടായി.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും കോലി ഐപിഎല്ലില്‍ മാത്രമാണ് ഉത്തരവാദിത്തം കാട്ടുന്നതെന്നും ഇന്ത്യന്‍ ടീമിനോട് കാട്ടുന്നില്ലെന്നുമുള്ള പല പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം കോലിയെ നിരാശപ്പെടുത്തിയിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാവണം ഇത്തരമൊരു പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്. പൊതുവേ ഇത്തരം പ്രതികരണങ്ങളോടൊന്നും കോലി പ്രതികരിക്കാറില്ല.

എന്നാല്‍ ഇപ്പോള്‍ കൃത്യമായ മറുപടി തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ കോലിയില്‍ നിന്ന് തകര്‍പ്പന്‍ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ ഭേദപ്പെട്ട റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവും. കൂടാതെ സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോമും മികച്ചതാണ്. ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ രക്ഷകനാവാന്‍ കോലിക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. എന്നാല്‍ 2020 മുതലുള്ള കോലിയുടെ ടെസ്റ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല.

ഒരു സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും നേടിയ കോലിയുടെ ശരാശരി 30ല്‍ താഴെ മാത്രമാണ്. കോലിക്ക് ഗംഭീര തിരിച്ചുവരവ് നടത്താനാവാത്ത പക്ഷം കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പാണ്. സ്റ്റീവ് സ്മിത്ത് സെഞ്ച്വറി നേടിയതിനാല്‍ കോലിക്കും സെഞ്ച്വറി നേടി കരുത്തു തെളിയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വിമര്‍ശനങ്ങള്‍ ശക്തമാവുമെന്നുറപ്പ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര മികവിനൊത്തുയര്‍ന്നില്ലെങ്കില്‍ തോല്‍വി ഉറപ്പാണ്.

Vishnuprasad S Mykhel

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular