Saturday, July 27, 2024
HomeIndiaമെഡലില്ലാതെ മടക്കം

മെഡലില്ലാതെ മടക്കം

ഒളിംമ്പിക്‌സ് വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. ബ്രിട്ടനോടാണ് പരാജയപ്പെട്ടത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രിട്ടന്റെ വിജയം. ശക്തമായ മത്സരം കാഴ്ച്ചവച്ച ഇന്ത്യന്‍ ടീം അക്ഷരാര്‍ത്ഥത്തില്‍ പൊരുതി തോല്‍ക്കുകയായിരുന്നു.
ഒരു ഗോളിന് പിന്നിട്ട് നിന്നശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവരാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. ടോക്കിയോ ഒളിംമ്പിക്‌സ് മത്സരങ്ങളിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ വനിതാ ടീം കാഴ്ച്ചവച്ചത്. ഇതിനാല്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ വെങ്കലമെഡല്‍ പ്രതീക്ഷിച്ചിരുന്നു.
ഗുര്‍ജിത് കൗര്‍ രണ് ഗോള്‍ നേടിയപ്പോള്‍ വന്ദന കാത്താരിയാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. വനിതാ ടീമിന് സെമി ഫൈനല്‍ വരെ എത്താന്‍ കഴിഞ്ഞതും പുരൂഷടീം വെങ്കലമെഡല്‍ നേടിയതും ഇന്ത്യന്‍ ഹോക്കിക്ക് പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വരാനുള്ള ഊര്‍ജ്ജം നല്‍കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
RELATED ARTICLES

STORIES

Most Popular