Friday, March 29, 2024
HomeIndiaജനസംഖ്യാ നയം വേണം, ക്ഷേത്രസ്വത്തുക്കള്‍ ഹിന്ദുസമൂഹത്തിന് തിരികെ നല്‍കണം: മോഹന്‍ ഭാഗവത്

ജനസംഖ്യാ നയം വേണം, ക്ഷേത്രസ്വത്തുക്കള്‍ ഹിന്ദുസമൂഹത്തിന് തിരികെ നല്‍കണം: മോഹന്‍ ഭാഗവത്

പൂണെ: സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്ര സ്വത്തുക്കളും ഹിന്ദു സമൂഹത്തിനു തിരികെ നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. വിവിധ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’യെ മറികടക്കാന്‍ ജനസംഖ്യാ നയം വേണമെന്ന ആര്‍എസ്എസ് ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.

രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നു പറഞ്ഞ ഭാഗവത് ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളില്‍ ആര്‍ക്കും ഒരു നിയന്ത്രണമില്ലെന്നും നമ്മുടെ കുട്ടികള്‍ അത് കാണുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക വിജയദശമി പരിപാടിയില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയിലെ മിക്ക ഹിന്ദു ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന് ഭാഗവത് നിരീക്ഷിച്ചു. ”ഇന്ത്യയില്‍ പല ക്ഷേത്രങ്ങളും നടത്തുന്നത് ട്രസ്റ്റുകളാണ്. ഇരു സംഭവങ്ങളിലും നല്ലതും ചീത്തയുമായ നടത്തിപ്പിന്റെ ഉദാഹരണങ്ങള്‍ നാം കാണുന്നു,” അദ്ദേഹം പറഞ്ഞു.

”ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ഓരോ ക്ഷേത്രത്തിനും അതില്‍ കുടികൊള്ളുന്ന പ്രതിഷ്ഠയ്ക്കും പ്രത്യേക ആചാരപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. അത്തരം ആചാരപരമായ കാര്യങ്ങളില്‍ ഇടപെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular