Friday, April 19, 2024
HomeIndiaസാഫ് കപ്പിൽ ചാമ്പ്യൻമാരായി ഇന്ത്യ; ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു;

സാഫ് കപ്പിൽ ചാമ്പ്യൻമാരായി ഇന്ത്യ; ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു;

മാലി: സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക് കീരീടം. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (സാഫ്) ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്ന് ഗോളുകളും.നായകൻ സുനിൽ ഛേത്രി, സുരേഷ് സിങ്, മലയാളി താരം സഹൽ അബ്ദുൾ സമദ് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്.

ഇന്ത്യയുടെ എട്ടാം കിരീടമാണിത്.കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട കിരീടം ഇത്തവണ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യ തിരിച്ചുപിടിച്ചത്. 2019ൽ പരിശീലകനായി സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീട നേട്ടമാണിത്.

നേപ്പാളിനെതിരെ ഇന്ത്യയുടെ ആദ്യ ഗോൾ നേടിയതോടെ രാജ്യാന്തര ഗോൾ നേട്ടത്തിൽ 80 ഗോളുകളുമായി ഛേത്രി അർജൻറീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയ്‌ക്ക് ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ മാലദ്വീപിനെതിരെ ഇരട്ട ഗോൾ നേടി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയെ മറികടന്ന ഛേത്രി ഇന്നത്തെ ഗോളോടെ മെസിക്കൊപ്പമെത്തി.124 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോൾ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular