Wednesday, May 22, 2024
HomeIndia1000 കിലോ മീറ്റര്‍ ഓടാം, 10 മിനിട്ടില്‍ ചാര്‍ജ്ജ് ചെയ്യാം; വരുന്നു ടൊയോട്ടയുടെ അതി ഗംഭീര...

1000 കിലോ മീറ്റര്‍ ഓടാം, 10 മിനിട്ടില്‍ ചാര്‍ജ്ജ് ചെയ്യാം; വരുന്നു ടൊയോട്ടയുടെ അതി ഗംഭീര കാര്‍

ലക്‌ട്രിക് കാറുകളില്‍ ടാറ്റ നെക്‌സോണ്‍ ഏറ്റവും വിജയകരമായ വാഹനമാണ്. ഇതിന്റെ പരമാവധി ദൂര പരിധി 330 കിലോമീറ്ററാണ്.

എന്നാല്‍ ലോകനിലവാരം നോക്കുമ്ബോള്‍ ടെസ്‌ലയുടെ ഇലക്‌ട്രിക് കാറാണ് ഏറ്റവും വിജയകരം. ഒറ്റ ചാര്‍ജില്‍ ഇതിന്റെ പരമാവധി ദൂരപരിധി ഏകദേശം 550 കിലോമീറ്ററാണ്. ഈ പോരായ്മ നികത്താൻ 1000 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്‌ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ കാര്‍ കമ്ബനി. ഇതിനായി വ്യത്യസ്തമായൊരു ലിഥിയം അയോണ്‍ ബാറ്ററി നിര്‍മ്മാണ് ഇവര്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതോടൊപ്പം, ഈ ബാറ്ററി വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യും. വെറും 10 മിനിറ്റിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടും. അതായത് ലോങ്ങ് ഡ്രൈവിന് പോയാല്‍ ചായ കുടിക്കാൻ ബ്രേക്ക് എടുക്കുന്നതിനുള്ളില്‍ കാര്‍ ഫുള്‍ ചാര്‍ജ് ആകും. അത് കൊണ്ട് തന്നെ വണ്ടി എവിടെ വേണമെങ്കിലും കൊണ്ടു പോകാം.

ടൊയോട്ടയാണ് ഇത്തരമൊരു കാര്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്. 2026ഓടെ ഇത് വിപണിയിലെത്തും.ഈ ബാറ്ററിയിലൂടെ 1000 കിലോമീറ്റര്‍ റേഞ്ചുള്ള കാറാണ് അവര്‍ അവകാശപ്പെടുന്നത്. 2030 ഓടെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച 3.5 ദശലക്ഷം യൂണിറ്റ് ഇലക്‌ട്രിക് കാറുകള്‍ വില്‍ക്കുമെന്ന് കമ്ബനി പറയുന്നു.

ലൈവ് മിന്റ് എന്ന ബിസിനസ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, നിലവില്‍ ലോക വിപണിയിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ള ഇലക്‌ട്രിക് കാര്‍ ടെസ്‌ലയുടെ Y മോഡലാണ്, ഇതിന് 530 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. പ്രധാനമായും അമേരിക്കയാണ് ഇതിൻറെ വിപണി. ഇന്ത്യയിലാണെങ്കില്‍ ടാറ്റയുടെ നെക്‌സോണ്‍ ഇവി നിലവില്‍ രാജ്യത്തെ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാറാണ്. ഇതിന്റെ പരിധി 330 കിലോമീറ്ററാണ്. നെക്‌സോണിനേക്കാള്‍ മൂന്നിരട്ടി റേഞ്ച് ആയിരിക്കും ടൊയോട്ടയുടെ വരാനിരിക്കുന്ന കാറിന്. അതായത് ഒറ്റ ചാര്‍ജില്‍ ഡല്‍ഹിയില്‍ നിന്ന് പട്‌നയില്‍ എത്തും.

എത്ര ശ്രമിച്ചിട്ടും ചെലവിന്റെ കാര്യത്തില്‍ ലോകത്തെവിടെയും പെട്രോള്‍ കാറുകളുമായി പൊരുത്തപ്പെടാൻ ഇലക്‌ട്രിക് കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല. രാജ്യാന്തര വിപണിയില്‍ ലിഥിയത്തിന്റെ വില വര്‍ധിച്ചതോടെ ബാറ്ററികളുടെ വിലയും വര്‍ധിച്ചു. വിപണിയില്‍ നിലവിലുള്ള ലിഥിയം അയണ്‍ ബാറ്ററികളില്‍ ഊര്‍ജ്ജ സംഭരണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ കമ്ബനികള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

അത് കൊണ്ട് തന്നെ ഇലക്‌ട്രിക് കാറുകളുടെ നിര്‍മ്മാണത്തിനായി കമ്ബനി ഒരു ഇവി പ്ലാറ്റ്ഫോം നിര്‍മ്മിക്കാൻ പോകുകയാണെന്നാണ് റിപ്പോര്‍ട്ട്, അതില്‍ എല്ലാ ജോലികളും ഓട്ടോമാറ്റിക് മോഡില്‍ ചെയ്യും. ഇത് കാറിന്റെ വില കൂട്ടില്ല. നിലവില്‍ പെട്രോള്‍ കാറുകളേക്കാള്‍ 70 ശതമാനം കൂടുതലാണ് ഇലക്‌ട്രിക് കാറുകളുടെ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular