Saturday, July 27, 2024
HomeEditorialഇന്ന് ലോകരക്തദാന ദിനം: രക്തം ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍

ഇന്ന് ലോകരക്തദാന ദിനം: രക്തം ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍

ല്ലാവര്‍ഷവും ജൂണ്‍ 14 ലോക രക്തദാന ദിനമായിട്ടാണ് ആചരിക്കുന്നത്. രക്തദാനം ചെയ്യുന്നതിലൂടെ ഓരോ വിലപ്പെട്ട ജീവനും രക്ഷിക്കാനാകുമെന്ന അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഈ ദിനം ആചരിക്കുന്നത്.

രക്തദാനം ചെയ്യുന്നതിലൂടെ ഒരു ജീവന്‍ രക്ഷിക്കുക മാത്രമല്ല നമ്മള്‍ ചെയ്യുന്നത്. ദാതാവിനും രക്തദാനത്തിലൂടെ നിരവധി നേട്ടങ്ങളാണുള്ളത്. അതെന്താണെന്നല്ലെ?

രക്തത്തിലെ അമിതമായ അയണ്‍ നീക്കം ചെയ്യാന്‍ രക്തദാനത്തിലൂടെ സാധിക്കും. അമിതമായി അയണ്‍ രക്തത്തില്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമായേക്കാവുന്ന ഹീമോക്രോമാറ്റോസിസിന് കാരണമാകും. ഇതിനെ ചെറുക്കാന്‍ രക്തദാനത്തിലൂടെ സാധിക്കും. കൂടാതെ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നേരത്തെ സ്ഥിരീകരിക്കാന്‍ രക്തദാനത്തിലൂടെ സാധിക്കും.

‘രക്തം നല്‍കൂ, പ്ലാസ്മ നല്‍കൂ, ജീവൻ പങ്കിടൂ, കൂടെക്കൂടെ’ (‘give blood, give plasma, share life, share often’) എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിനത്തിന്റെ തീം. രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലോകത്തെ അറിയിക്കുകയാണ് ഈ പ്രമേയത്തിലൂടെ ഉദ്ദേശിക്കുന്നത്.

2004ലാണ് ലോക രക്തദാന ദിനം ആചരിക്കണമെന്ന ആശയം ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചത്. രക്തദാനത്തെപ്പറ്റി ചരിത്രാതീത കാലം മുതലെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇംഗ്ലീഷ് ഫിസിഷ്യനായ റിച്ചാര്‍ഡ് ലോവറാണ് അതില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയത്. ശരീരത്തിലേയ്ക്ക് രക്തം കയറ്റുന്നതിനെപ്പറ്റിയും കാര്‍ഡിയോ പള്‍മണറി സംവിധാനത്തെപ്പറ്റിയും അദ്ദേഹം തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.

ട്രാക്റ്റാറ്റസ് ഡികോര്‍ഡ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇതേപ്പറ്റി പറയുന്നത്. മൃഗങ്ങളിലെ രക്തദാനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും അദ്ദേഹം തന്റെ പുസ്തകത്തിലൂടെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന കാള്‍ ലാന്‍ഡ്‌സ്റ്റെനൈറിന്റെ ജന്മദിനമാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ അദ്ദേഹത്തിന് 1930ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ജീവന്‍ രക്ഷിക്കുക മാത്രമല്ല രക്തദാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അനവധി രോഗികളുടെ ജീവന്‍ രക്ഷിക്കാനും രോഗങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് പ്രാഥമിക ചികിത്സ നല്‍കാനും രക്തദാനത്തിലൂടെ സാധിക്കും.

രക്തദാനം ചെയ്യുന്നവര്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും ഉണ്ടാകില്ല. രക്തദാനം ചെയ്യുന്നവരില്‍ പ്ലാസ്മ കണങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ പുനരുല്‍പ്പാദിപ്പിക്കപ്പെടും. 3-4 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചുവന്ന രക്താണുക്കളും ദാതാവിന്റെ രക്തത്തില്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടും.

രക്തം ദാനം ചെയ്യുന്നതിലൂടെ ദാതാവിന് നിരവധി നേട്ടങ്ങളാണുള്ളത്. രക്തത്തിലെ അയണ്‍ സാന്നിദ്ധ്യത്തെ ക്രമമായ രീതിയില്‍ നിലനിര്‍ത്താന്‍ രക്തദാനം സഹായിക്കുന്നു.അനീമിയ, പോലെയുള്ള രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ രക്തദാനത്തിലൂടെ സാധിക്കുന്നു. കൂടാതെ ശരീരത്തിന്റെ ആരോഗ്യം വര്‍ധിക്കാനും പുതിയ കോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും രക്താദാനത്തിലൂടെ സാധിക്കും.

RELATED ARTICLES

STORIES

Most Popular