Tuesday, May 21, 2024
HomeKeralaമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഉറക്കി കിടത്തിയ കുഞ്ഞിന് രാവിലെ അബോധാവസ്ഥയിലായിരുന്നു. ഉടനെ തന്നെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഉറക്കുന്നതിനു മുൻപു കുഞ്ഞിനു ചുമയ്ക്കുള്ള മരുന്ന് നല്‍കിയിരുന്നു. ഇതിൻരെ ഫലമാണോ മരണത്തിന് കാരണം എന്നും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സ്കൂള്‍ വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച്‌ മരിച്ചു. ആനക്കല്ല് ഗവ. എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥി ഹെവൻ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോള്‍ ദമ്ബതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular