Thursday, April 25, 2024
HomeUSAനിർമല സീതാരാമൻ യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

നിർമല സീതാരാമൻ യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് ∙ യുഎസ് സന്ദർശനം നടത്തുന്ന നിർമല സീതാരാമന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിങ്ടണിൽ ചർച്ച നടത്തി.  കള്ളപ്പണം വെളുപ്പിക്കൽ, നികുതി തട്ടിപ്പ് എന്നിവയവയ്‌ക്കെതിരെ ഇന്ത്യയും യുഎസും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഇരുവരും വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും, ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെ കുറിച്ചും, കള്ളപ്പണം സംബന്ധിച്ചുമുള്ള വിവരങ്ങൾ പരസ്‌പരം കൈമാറണമെന്നു യുഎസ് ഇന്ത്യ ഇക്കണോമിക്‌ ആൻഡ് ഫിനാൻഷ്യൽ പാർട്ണർഷിപ്പ് മീറ്റിങ്ങിൽ ഇരുവരും അഭ്യർഥിച്ചു. ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ, അർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ ഇവർക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.

ആഗോളതാപനത്തിനെതിരെ ബൈഡൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ മൂലധന നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സംരംഭകരെ നിർമല സീതാരാമൻ ക്ഷണിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular