Thursday, June 13, 2024
HomeEditorialആനക്കഥകളിലെ വീരനായകന്‍മാരില്‍ ഒരുവനായിരുന്നവന്‍,ആര്‍ക്കും കീഴടങ്ങാന്‍ തയ്യാറാവത്ത ഒരു ജന്മം; 'കൊല കൊല്ലി' യാത്രയായിട്ട് പതിനേഴ് വര്‍ഷം...

ആനക്കഥകളിലെ വീരനായകന്‍മാരില്‍ ഒരുവനായിരുന്നവന്‍,ആര്‍ക്കും കീഴടങ്ങാന്‍ തയ്യാറാവത്ത ഒരു ജന്മം; ‘കൊല കൊല്ലി’ യാത്രയായിട്ട് പതിനേഴ് വര്‍ഷം തികയുന്നു

ര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു, ഇന്നും ആന കേരളം ഓര്‍ക്കുന്ന ഒരു കാട്ടു കൊമ്ബൻ. ഒരു പക്ഷെ ഈ പേരു കേള്‍ക്കാത്ത ആനപ്രമികള്‍ വളരെ കുറവായിരിക്കും.കേരളം മുഴുവൻ അരിക്കൊമ്ബൻ്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളായി.

കഥകളും കൂട്ടുകഥകളുമായ അരീക്കൊമ്ബൻ ആനപ്രേമികളുടെ മനസ്സില്‍ കടന്നു കൂടിയപ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവ ബഹുലമായ ഒരു കാട്ടു കൊമ്ബൻ്റ ജീവിത ചിരിത്രം. ഒരു കാലത്ത് ഒരു നാടിനെയും, കാടിനെയും വിറപ്പിച്ച, അവസാനം ആര്‍ക്കും കീഴടങ്ങില്ല എന്ന വാശിയില്‍ ഈ ലോകത്തു നിന്ന് വിട പറഞ്ഞു പോയവൻ. ഒരു കൊമ്ബനെ വധശിക്ഷക്കു വേണ്ട എല്ലാ കുറ്റങ്ങളും ആരോപിക്കപ്പെട്ടവൻ. പഴയ കാല ആനപ്രേമികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ധീരനായ കാട്ടു കൊമ്ബൻ..
എന്നാല്‍ ഈ പറഞ്ഞതെല്ലാം സത്യമാണോ എന്ന്‌ ചോദിച്ചാല്‍ ഇത് വായിക്കുമ്ബോള്‍ മനസ്സിലാകും. ഇവൻ നമ്മുടെ ലോകത്തു നിന്നും യാത്രയായിട്ട് ഇന്ന് പതിനേഴ് വര്‍ഷം തികയുന്നു.

കൊല കൊല്ലി എന്ന ചക്ക മാടൻ, ഒറ്റയാൻ മാരിലെ കരുത്തനായ കൊമ്ബൻ, ആനക്കഥകളിലെ വീരനായകൻമാരില്‍ ഒരുവനായിരുന്നവൻ.ആര്‍ക്കും കീഴടങ്ങാൻ തയ്യാറാവത്ത ഒരു ജന്മം, അവസാനം ജീവിതത്തില്‍ തോറ്റു, 2006 ജൂണ്‍ പതിനാറിന് . തന്നെ കുടുക്കാൻ ഒരുക്കിയ കെണിയില്‍ അവൻ വീണു, കൂടെ കരുത്തൻമാരായ കുംങ്കി നായകൻമാരും എത്തിയപ്പോള്‍ പാവം കൊല കൊല്ലി അവര്‍ക്കു മുന്നില്‍ ജീവിതം അടിയറവു പറയേണ്ടി വന്നു. ഇവനെ നേരില്‍ കണ്ടവരും, ഇവനെക്കുറിച്ച്‌ അറിയുന്നവരും ഒരിക്കലും മറക്കാൻ സാധിക്കില്ല, അതായിരുന്നു, ആരുടെ മുമ്ബിലും അടിയറവു പറയാൻ തയ്യാറല്ലായിരുന്നു എന്നതാണ് സത്യം.

തിരുവനന്തപുരത്തിനടുത്തുള്ള പേപ്പാറ വന്യജീവി സങ്കേതത്തില്‍ സജീവമായിരുന്ന ഒരു കരുത്തനായ ആനയായിരുന്നു കൊലക്കൊല്ലി എന്ന ക്കൊമ്ബൻ അല്ലെങ്കില്‍ ചക്കമാടൻ എന്ന് അറിയപ്പെട്ടിരുന്നവൻ. ഈ ആന ഇന്ത്യൻ മാധ്യമങ്ങള്‍ക്കിടയില്‍ ഗണ്യമായ കുപ്രസിദ്ധി നേടി, ഏഴോ എട്ടോ വര്‍ഷത്തിനിടയില്‍ പേപ്പാറയിലും പരിസരത്തുമായി പന്ത്രണ്ടു പേരെ കൊന്നതായി ആരോപിക്കപ്പെട്ടു. തല്‍ഫലമായി, 2006-ല്‍ ആനയെ പിടിക്കാൻ ഒരു വേട്ട ആരംഭിച്ചു. ഒടുവില്‍ കൊലക്കൊല്ലി പിടിക്കപ്പെടുകയും തടവിലായിരിക്കെ ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു.

ഒരു കാലത്ത് നാട്ടിലെങ്ങും ഭീതി വിതച്ചവൻ, നിരവധി പേരെ കൊന്നവൻ പക്ഷെ ഇന്ന് നാട്ടുകാരുടെ മുന്നില്‌ വീരപരിവേഷം. ഒരിക്കല്‍ അന്തകനായിരുന്നവൻ ചെരിഞ്ഞു വര്‍ഷങ്ങളായിട്ടും ദൈവത്തെപ്പോലെ. ഈയൊരു രൂപപരിണാമത്തിന്‍റെ കഥയാണ് കൊല കൊല്ലി എന്നും ചക്കമാടൻ എന്നും വിളിപ്പേരുള്ള ആനയുടേത്. വനം വകുപ്പ് കാട്ടിലൊരുക്കിയ തടവറയില്‍ അന്ത്യശ്വാസം വലിച്ച കൊലകൊല്ലി എന്ന കാട്ടുകൊമ്ബൻ ഇന്ന് ആദിവാസികള്‍ക്ക് കാട്ടു ദൈ വമാണ്. കാട്ടിലെമ്ബാടും അക്രമം നടത്തുകയും മുകളില്‍ പറഞ്ഞതു പോലെ പന്ത്രണ്ടു പേരെ കൊല്ലുകയും ചെയ്ത ആനയ്ക്കാണ് ഇപ്പോള്‍ വീരപരിവേഷം കിട്ടുന്നത്.

ഒരു പഴയ കഥ, എന്നാല്‍ ആനകളുടെ കഥകള്‍ ചില സംഭവങ്ങള്‍ ഓര്‍ക്കുമ്ബോള്‍ പെട്ടന്ന് മനസ്സില്‍ നൊമ്ബരങ്ങളുണര്‍ത്തുന്ന ഒരാന, ആക്കാലത്തെ പത്രമാധ്യമങ്ങള്‍ ആഘോഷിച്ച്‌ എഴുതിയ ഒരു ആന കഥ,ആനക്കഥകള്‍ വായിച്ചു അത്ഭുതം കൂറിയവരും അല്പം ഭയത്തോടെ മാത്രം പറയുന്ന പേര് അതായിരുന്നു കൊല കൊല്ലി.എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്. അതൊരു കഥയാണ്,

കൊല കൊല്ലിയെ എങ്ങനെയെങ്കിലും പിടിക്കാൻ സര്‍ക്കാരിന്റെ ഉത്തരവായി. അതിനായി അവന്റെ സാമ്രാജ്യത്തിലെ നെല്ലിക്കാപ്പാറയില്‍ കൂടൊരുങ്ങി കൂട്ടിലാക്കാൻ തമിഴകത്തു നിന്നും പ്രഗത്ഭരും ഒപ്പം ആനമല കലീം,കപില്‍,നഞ്ചൻ, പല്ലവൻ എന്നീ കുങ്കിയാനകളും കേരളത്തില്‍ എത്തി, എന്നിട്ട് എന്തു കാര്യം , കലീമിന്റെ കരുത്തോ നഞ്ചന്റ വലിയ കൊമ്ബോ ഒന്നും നമ്മുടെ കൊല കൊല്ലിക്കു പ്രശ്നമേ അല്ലായിരുന്നു. ധീരനായ ഒരു കാട്ടു നായകൻ അവനെന്തു പേടി, അതിനു കാരണം ജീവിതം തന്നെ പോരാട്ടമാക്കിയ ചാവേറിനെവിടെ ഭയം .നമ്മുടെ ജനങ്ങള്‍ ചെയ്ത ക്രൂരത അതെ അതൊക്കെ എങ്ങനെ സംഭവിച്ചു, എന്തിനു വേണ്ടി, എന്തുകൊണ്ട് അവൻ അക്രാമാസക്തതനായിമായി, ഇന്നും ദുരൂഹതകള്‍ ബാക്കി .മുറിഞ്ഞ തുമ്ബിയും ശരീരമാസകലും പലപ്പോഴായി മനുഷ്യര്‍ നല്‍കിയ മുറിവുകളും അവന്റെ വീര്യത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത് .

കൊലകൊല്ലി എന്ന ആ സാധു ആനയെ കുറിച്ചുള്ള യഥാര്‍ത്ഥ കഥ,വില്ലൻ എന്ന് മുദ്ര കുത്തി കാലയവനികയിലേക്ക് അയച്ച ആ ജന്മത്തിന്റെ ഇതുവരെ നമ്മള്‍ കണ്ടതും കേട്ടേതിലും വ്യത്യസ്തമായ സംഭവ ചരിത്രങ്ങള്‍. നമ്മുടെ മനസ്സില്‍ ഇന്നും അവൻ ജീവിക്കുന്നു. ചക്കമാടൻ എന്ന കൊല കൊല്ലി സത്യത്തില്‍ പാവത്താനായിരുന്നു മനുഷ്യൻ മൃഗങ്ങളുടെ ആവാസസ്ഥലത്തേക്കുള്ള അമിതമായ കടന്ന് കയറ്റം അതാവണം അവനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. നാട്ടില്‍നിന്നും കാട്ടില്‍ കയറിയ മനുഷ്യൻ ചാരായം വാറ്റുകയും വൃക്ഷക്കൊള്ള നടത്തുകയും ചെയ്തപ്പോള്‍ അതിന് തടസമായി വന്ന ചക്കമാടനെ അവര്‍ ശത്രുസ്ഥാനത് കണ്ട് ഉപദ്രവിച്ചിരിക്കണം. അതിന്റെ തിരിച്ചടിയെന്നോണം അവന്റെ മുന്നില്‍ കിട്ടയതിനെയൊക്കെ ഒരു പക്ഷേ അവൻ തീര്‍ത്തത്.അതിന്റെ വാശിക്കെന്നോണം ചക്കമാടനെ അവര്‍ കൊലകൊല്ലിയായി ചിത്രീകരിച്ചു.അവന് വില്ലൻ പട്ടം വന്നതോടെ സാധു ജനങ്ങളും അവനെ കണ്ടാല്‍ ഭയത്താല്‍ ഓടാൻ തുടങ്ങി ഓടുന്ന സമയത്ത് കല്ലിലും വേരിലും തട്ടിത്തടഞ്ഞു വീണു മരിക്കുന്ന അവസ്ഥയും വന്നപ്പോ അതും കൊലകൊല്ലി ചെയ്തതാക്കി മാറ്റി. അവൻ സാധുക്കളെ ഉപദ്രവിച്ചിരുന്നില്ല എന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
ഒരു പക്ഷെ അവന്റെ യഥാര്‍ത്ഥ കഥ എതൊരു ആനപ്രേമിയുടെയും മനസ്സില്‍ നൊമ്ബരം ഉണര്‍ത്തും എന്നുള്ളത് സത്യമായ കാര്യം.ഇനി കഥയുടെ യഥാര്‍ത്ഥ പശ്ചാതലത്തിലേക്ക് കടക്കാം.
ഡോ. ജോ ജേക്കബ് പറയുന്നത് കേട്ടു നോക്കു.

തിരുവനന്തപുരം മൃഗശാലയുടെ ചുമതലയുണ്ടായിരുന്ന ഡോ. ജോ ജേക്കബ് ആനയുടെ വിഷയത്തില്‍ ഒരു ആധികാരിക വിജ്ഞാനകോശം തന്നെയാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നായി, പ്രശ്നക്കാരായ നിരവധി ഒരുപാട് ആനകളെ അദ്ദേഹം മയക്കുവെടി വെച്ച്‌ പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എഴുതാൻ തുടങ്ങിയാല്‍ അതൊരു ലേഖനത്തിലൊതുങ്ങില്ല. ഒരു പുസ്തകത്തിനുള്ള വകുപ്പുതന്നെ ആ വിവരണങ്ങളിലുണ്ട്. പണ്ട് ‘കൊലകൊല്ലി’ എന്നപേരില്‍ പേപ്പാറ ഡാമിന് ചുറ്റും വിഹരിച്ചിരുന്ന ഒറ്റയാനെ മയക്കുവെടി എന്നറിയപ്പെടുന്ന ‘സൈലസിൻ-കീറ്റമിൻ’ ഷോട്ട് ഉപയോഗിച്ച്‌ വെടിവെച്ചു വീഴ്ത്തിയത് അദ്ദേഹമാണ്.

“കൊലകൊല്ലി” എന്നത് ആ പാവം വന്യജീവിക്ക് പേപ്പാറ – അഗസ്ത്യവനം ഭാഗത്തെ വ്യാജവാറ്റുകാര്‍ ഇട്ടപേരായിരുന്നു. കാട്ടിനുള്ളിലെ അവരുടെ രഹസ്യകേന്ദ്രങ്ങളില്‍ വാറ്റാൻ തയ്യാറാക്കി വെക്കുന്ന ‘കോട’ എന്ന വിളിപ്പേരുള്ള പുളിച്ച കള്ള് ആനയുടെ പ്രിയ പാനീയമാണ്. എവിടെ കോട വാറ്റാൻ വെച്ചാലും അതിന്റെ ഗന്ധം തിരിച്ചറിഞ്ഞെത്തുന്ന ഒറ്റയാന്മാര്‍ വാറ്റുപകരണങ്ങളൊക്കെ തകര്‍ത്തു തരിപ്പണമാക്കി കോടയും ശാപ്പിട്ട് മടങ്ങും. ആ അര്‍ത്ഥത്തില്‍ നോക്കുമ്ബോള്‍ കാട്ടാനകളാണ് ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസര്‍മാര്‍ എന്നുവരും. കാരണം,ഓര്‍ക്കാപ്പുറത്ത് വന്നുകേറുന്ന അവരെ കൈക്കൂലി കൊടുത്ത് ഒതുക്കാനൊന്നും പറ്റില്ല. അപ്പോള്‍ പിന്നെ എന്തുചെയ്യും, അവരെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞുണ്ടാക്കുക. ഈ കോട കട്ടുകുടിച്ച്‌ മദോന്മത്തരായി ജനവാസമേഖലകളില്‍ ആക്രമണം നടത്തുന്നു, ജനങ്ങളെ വിറപ്പിക്കുന്നു, അനവധി പേരെ വകവരുത്തുന്നു എന്നൊക്കെ പറഞ്ഞുണ്ടാക്കി ഭീതി പരത്തുക. അപ്പോള്‍ വനം വകുപ്പ് ഇടപെട്ട് മയക്കുവെടി വച്ച്‌ അതിനെ പിടിച്ചോളും. അവര്‍ക്ക് ആനയൊഴിഞ്ഞ വനത്തില്‍ പിന്നെയും നിര്‍ബാധം അവരുടെ വാറ്റ് തുടരാം.

അവൻ സത്യത്തില്‍ കൊലകൊല്ലിയല്ലായിരുന്നു. ചക്ക കണ്ടാല്‍ ചാടി വീണു വെട്ടി വിഴുങ്ങുന്ന വെറുമൊരു ‘ചക്കമാടൻ’ മാത്രമായിരുന്നു. അവനെ ‘കൊലകൊല്ലിയായി’ മുദ്രകുത്തിയതിനു പിന്നില്‍ പലരുടെയും നിക്ഷിപ്ത താത്പര്യങ്ങളുണ്ടായിരുന്നു. എന്തായാലും പലവഴിക്കുമുള്ള സമ്മര്‍ദ്ദം ഏറിവന്നപ്പോഴാണ് ആശാനെ മയക്കുവെടിവെച്ച്‌ കീഴടക്കാനുള്ള തീരുമാനമുണ്ടാവുന്നതും പിടിക്കാനായി ജോ ജേക്കമ്ബ് ഡോക്‌ടറും സംഘവും നിയോഗിക്കപ്പെടുന്നതും.

നാല്‍പതു ദിവസത്തോളം ആനത്താരകളില്‍ നടത്തിയ പിന്തുടരലിനു ശേഷം ഒരു ദിവസം അദ്ദേഹമടങ്ങുന്ന സംഘം കൊലകൊല്ലിയെ മയക്കുവെടി വച്ച്‌ പിടിച്ചു.2006 ജൂണ്‍ ഒന്നിനാണ് കൊലകൊല്ലിയെ വനപാലകര്‍ പിടികൂടി ആനക്കൊട്ടിലില്‍ അടച്ചത്. പിടിച്ചപ്പോള്‍ ആനയുടെ ആരോഗ്യത്തിന് കാര്യമായ ചേതമൊന്നും തന്നെ പറ്റിയിരുന്നില്ലെങ്കിലും പത്തുദിവസത്തിനുള്ളില്‍ ആനക്കൊട്ടിലിലെ മെരുക്കല്‍ പരിശ്രമങ്ങള്‍ക്കിടെ ഹൃദയാഘാതം വന്നു കൊലകൊല്ലി ചരിഞ്ഞു എന്നാണ് വാര്‍ത്തകള്‍. അല്ലങ്കില്‍ നമുക്ക് ഇങ്ങനെയും ചിന്തിക്കേണ്ടി വരും അവന്റെ ദേഹത്ത് ഉണ്ടായ മുറിവുകള്‍ കൊണ്ടോ അമിതമായി കോട അകത്താക്കിയതു കൊണ്ടോ മയക്കുവെടിയുടെ ഉപയോഗം കൊണ്ടോ, കുംങ്കി ആനകളുടെ കടുത്ത മെരുക്കല്‍ കൊണ്ടോ, ഒരു പക്ഷേ ചരിഞ്ഞത് ആകാം. അതുമല്ലങ്കില്‍ സാങ്കേതിക പരിജ്ഞാനങ്ങളില്ലാതെ മയക്കുവെടിവെച്ചതും, ആനചികിത്സയുടെ എല്ലാ വശങ്ങളും അറിയാത്തതുകൊണ്ടും സംഭവിച്ചതാകാം.

അതോ അവനെയും കാടിനേയും ദ്രോഹിച്ച മനുഷ്യരോടുള്ള വെറുപ്പ്‌ കൊണ്ടോ അവരുടെ മുന്നില്‍ തോല്‍ക്കാൻ അവന്റെ പൗരുഷം അവനെ അനുവദിക്കാത്തതു കൊണ്ടോ അവനെ തളച്ച അവന്റെ കൊട്ടിലില്‍ മസ്തകം കൊണ്ടിടിച്ചുകൊണ്ട് അവൻ സ്വയം ജീവൻ വെടിഞ്ഞുതുമാകാം.

ഈ കാട്ടുകൊമ്ബനെ വനത്തിലെ നെല്ലിക്കാപ്പാറ എന്ന സ്ഥലത്ത് കാണിക്കാര്‍‌ എന്ന ആദിവാസി സമൂഹത്തിന്‍റെ രീതിയില്‍ സംസ്കരിക്കുകയും ചെയ്തു. ആ സ്ഥലമിപ്പോള്‍ കാണിക്കാരുടെ ആരാധനാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാണിക്കാരുടെ ഏതു ചടങ്ങുകള്‍ തുടങ്ങിയാലും കൊലകൊല്ലിക്ക് പൂജ നിര്‍ബന്ധം.

പ്രദേശത്തെ ആദിവാസികള്‍ മാത്രം ഇന്നും കൊലകൊല്ലിയെ വര്‍ഷാവര്‍ഷം അതിന്റെ ഓര്‍മ്മദിവസത്തില്‍ സ്മരിക്കാറുണ്ട്. നെല്ലിക്കപ്പാറയില്‍ കൊലകൊല്ലിയെ ദഹിപ്പിച്ച കുഴിക്കരികെ എല്ലാ വര്‍ഷവും ജൂണ്‍ പതിനാറിന് അവര്‍ വിളക്ക് കൊളുത്തുകയും പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.

RELATED ARTICLES

STORIES

Most Popular