Friday, April 19, 2024
HomeKeralaതിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ്;

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ്;

തിരുവനന്തപുരം :കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. സമരവേദിയിൽ എത്തി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി. നികുതിവെട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 19 ദിവസമായി കൗൺസിലർമാർ സമരം ചെയ്യുകയാണ്.

രാവിലെയോടെയാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി വി രാജേഷുമായും മറ്റ് കൗൺസിലർമാരുമായും സംസാരിച്ചു. കൗൺസിലർമാരെ ആദരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ മാസം 29 മുതലാണ് നികുതിവെട്ടിപ്പ് നടത്തിയ മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രാപ്പകൽ സമരം ആരംഭിച്ചത്.

നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പിൽ ഇതുവരെ രണ്ട് ജീവനക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ കൗൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular