Tuesday, April 23, 2024
HomeGulfയൂണിയന്‍കോപ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ ജീവനക്കാര്‍ സംഭാവന ചെയ്‍തത് 13,44,000 ദിര്‍ഹം

യൂണിയന്‍കോപ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ ജീവനക്കാര്‍ സംഭാവന ചെയ്‍തത് 13,44,000 ദിര്‍ഹം

ദുരിതമനുഭവിക്കുന്ന സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനും പിന്തുണയ്‍ക്കുമായി യൂണിയന്‍കോപ് ജീവനക്കാര്‍ ഇതുവരെ 13,44,000 ദിര്‍ഹം സമാഹരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 2018ല്‍ യൂണിയന്‍കോപിന്റെ മാനവവിഭവ ശേഷി – സ്വദേശിവത്കരണ വിഭാഗം വഴി ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശാഖകളിലും വിവിധ വിഭാഗങ്ങളിലും അതിന് പുറത്ത്  പ്രാദേശികമായുമുള്ള മാനുഷിക വിഷയങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കുന്നതിലേക്ക് യൂണിയന്‍കോപ് നീങ്ങുകയാണെന്ന് മാനവ വിഭവ ശേഷി -സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കനൈദ് അല്‍ ഫലാസി പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പിന്തുണയ്‍ക്കാനും സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവരുടെ കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച പിന്തുണയും സഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നു. ഇതിലൂടെ ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരസ്‍പര സഹകരണത്തിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെയും സാധ്യതകള്‍ അവരെ ഉണര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.

ബുദ്ധിമുട്ടുന്ന ജീവനക്കാരെ അവരുടെ നിര്‍ണായക സമയങ്ങളില്‍  സഹായിക്കുന്നതിനായുള്ള സംഭാവനകള്‍ ഫലപ്രദമായി  സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങിയത്. ജീവനക്കാരില്‍ മാനവികതയുടെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഈ പദ്ധതിയിലൂടെ  ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതിയും സന്നദ്ധതയും അനുസരിച്ച് ഓരോ മാസവും നിശ്ചിത തുക സംഭാവന നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 2021 ആദ്യം മുതല്‍ സെപ്റ്റംബര്‍ മാസം വരെ മാത്രം 80 ജീവനക്കാര്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular