Saturday, July 27, 2024
HomeEditorialസ്കൂള്‍ ബാഗുകളുടെ ഭാരത്തിന് പ്രത്യേക മാനദണ്ഡം! ഉത്തരവ് പുറത്തിറക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

സ്കൂള്‍ ബാഗുകളുടെ ഭാരത്തിന് പ്രത്യേക മാനദണ്ഡം! ഉത്തരവ് പുറത്തിറക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം, സ്കൂള്‍ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാര്‍ത്ഥിയുടെ ഭാരത്തിന്റെ 15 ശതമാനത്തില്‍ കൂടാൻ പാടില്ല. കൂടാതെ, ആഴ്ചയില്‍ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതല്‍ രണ്ടാം ക്ലാസ് വരെയുളള കുട്ടികളുടെ ബാഗുകളുടെ ഭാരം 1.5- 2 കിലോഗ്രാമും, മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2-3 കിലോഗ്രാമും മാത്രമേ പാടുള്ളൂ. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 3-4 കിലോഗ്രാം, ഒമ്ബതാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ 4-5 കിലോഗ്രാം എന്നിങ്ങനെ മാത്രമാണ് സ്കൂള്‍ ബാഗുകളുടെ ഭാരം അനുവദിക്കുകയുള്ളൂ.

2019-ലെ സര്‍ക്കുലര്‍ വീണ്ടും സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരത വകുപ്പിന്റേതാണ് ഈ നടപടി. ഡോ.വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സ്കൂള്‍ ബാഗുകളുടെ അമിതഭാരം മൂലം കുട്ടികള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിച്ചത്.

RELATED ARTICLES

STORIES

Most Popular