Friday, May 3, 2024
HomeEditorialഇന്ത്യന്‍ ജിഡിപിക്ക് കരുത്ത് പകര്‍ന്ന് ടൂറിസം മേഖല, വരും വര്‍ഷങ്ങളില്‍ അതിവേഗം കുതിക്കാന്‍ സാധ്യത

ഇന്ത്യന്‍ ജിഡിപിക്ക് കരുത്ത് പകര്‍ന്ന് ടൂറിസം മേഖല, വരും വര്‍ഷങ്ങളില്‍ അതിവേഗം കുതിക്കാന്‍ സാധ്യത

ന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന് കൂടുതല്‍ കരുത്ത് പകരാൻ ഒരുങ്ങി ട്രാവല്‍ ആൻഡ് ടൂറിസം മേഖല. വേള്‍ഡ് ട്രാവല്‍ ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ടൂറിസം മേഖലയുടെ പങ്കാളിത്തം 2023-ല്‍ 20.7 ശതമാനമായി ഉയരുന്നതാണ്.

ഇത് കോവിഡിന് മുൻപത്തേക്കാള്‍ മികച്ച നിലയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. അടുത്ത പത്ത് വര്‍ഷത്തിനകം ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം 37 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.

2022-ല്‍ ഇന്ത്യൻ ട്രാവല്‍ ആൻഡ് ടൂറിസം മേഖലയുടെ വരുമാനം 15.7 ലക്ഷം കോടി രൂപയായിരുന്നു. 2023-ല്‍ ഇത് 16.5 ലക്ഷം കോടി രൂപയായി ഉയരുന്നതാണ്. കൂടാതെ, ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 3.9 കോടിയായി വര്‍ദ്ധിക്കും. 2022-ല്‍ മാത്രം ആഭ്യന്തര സന്ദര്‍ശകര്‍ ഇന്ത്യയില്‍ ചെലവഴിച്ചത് 12.3 ലക്ഷം കോടി രൂപയും, വിദേശികള്‍ ചെലവഴിച്ചത് 1.6 ലക്ഷം കോടി രൂപയുമാണ്. അടുത്ത ദശാബ്ദത്തോടെ ആഭ്യന്തര സഞ്ചാരികളുടെ ചെലവ് 28.7 ലക്ഷം കോടി രൂപയും, വിദേശ സഞ്ചാരികളുടെ ചെലവ് 4.1 ലക്ഷം കോടി രൂപയുമാകും. കോവിഡിന് മുൻപ് വരെ ഇന്ത്യൻ ജിഡിപിയില്‍ ട്രാവല്‍ ആൻഡ് ടൂറിസം മേഖലയുടെ പങ്ക് 7 ശതമാനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular