Thursday, May 9, 2024
HomeEditorialലോക സമൂഹമാധ്യമ ദിനം: ചരിത്രവും പ്രാധാന്യവുമറിയാം

ലോക സമൂഹമാധ്യമ ദിനം: ചരിത്രവും പ്രാധാന്യവുമറിയാം

ല്ലാവര്‍ഷവും ജൂണ്‍ 30 ലോക സമൂഹമാധ്യമ ദിനമായി ആചരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെയും ആഗോള ആശയവിനിമയത്തില്‍ അതിന്റെ പങ്കിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി 2010-ല്‍ മാഷബിള്‍ വാര്‍ത്താ വെബ്‌സൈറ്റാണ് ആദ്യമായി സോഷ്യല്‍ മീഡിയ ദിനം ആഘോഷിച്ചത്.

തുടര്‍ന്ന് എല്ലാ വര്‍ഷവും ജൂണ്‍ 30 ലോക സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുകയായിരുന്നു. വീണ്ടുമൊരു സോഷ്യല്‍ മീഡിയ ദിനം കൂടി എത്തുമ്ബോള്‍ പുതിയകാലത്ത് സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വര്‍ധിക്കുന്നതിനൊപ്പം വെല്ലുവിളികളും ഉയരുകയാണ്.

2010-ല്‍ പ്രമുഖ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മാഷബിളാണ് ലോക സോഷ്യല്‍ മീഡിയ ദിനമെന്ന ആശയം ആദ്യമായി രൂപപ്പെടുത്തുകയും ആരംഭിക്കുകയും ചെയ്തത്. ആശയവിനിമയത്തിന് സോഷ്യല്‍ മീഡിയ എങ്ങനെ സഹായിക്കുന്നുവെന്നതില്‍ ഊന്നിയാണ് മാഷബിളിന്റെ സോഷ്യല്‍ മീഡിയ ദിനാഘോഷം.

ഇപ്പോള്‍ ലോകമെമ്ബാടുമുള്ള വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയ പ്രേമികളും ഈ ദിനം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയയുടെ ശക്തിയിലൂടെ ലോകമെമ്ബാടുമുള്ള വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച്‌ കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. ആശയവിനിമയം, കണക്റ്റിവിറ്റി, വിവരങ്ങള്‍ പങ്കിടല്‍ എന്നിവയിലെ വൻ വിപ്ലവം സമൂഹമാധ്യമങ്ങള്‍ മൂലമുണ്ടായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ വെല്ലുവിളികളും ഉയര്‍ന്നുവരുന്ന ആശങ്കകളും ഉയര്‍ത്തിക്കാട്ടുന്ന നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും ഈ പ്ലാറ്റ്‌ഫോമുകളിലുടനീളം അതിവേഗം പ്രചരിക്കാനുള്ള സാധ്യത, അതിന്റെ ആസക്തി, മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് കാര്യങ്ങള്‍ എന്നിവയാണ് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്ക.

കൂടാതെ സോഷ്യല്‍ മീഡിയയുടെ വികാസത്തോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ ഇന്ത്യയില്‍ മാത്രം 52,974 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ 11.8% വര്‍ധിച്ചു.

കൂടാതെ, ഈ മേഖലയില്‍ നിന്നും ഉയര്‍ന്നുവരുന്ന മറ്റ് പ്രധാന ആശങ്ക ഉപയോക്തൃ സ്വകാര്യതയെ ചുറ്റിപ്പറ്റിയാണ്. ടെക്-മീഡിയ ഭീമൻമാരായ മെറ്റാ, ആമസോണ്‍, ഗൂഗിള്‍ എന്നിവ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular