Friday, April 26, 2024
HomeUSAതോമസ് ജെഫർസൺ സ്റ്റാച്യു ന്യൂയോർക്ക് സിറ്റി ഹാളിൽ നിന്നു നീക്കം ചെയ്യുന്നു

തോമസ് ജെഫർസൺ സ്റ്റാച്യു ന്യൂയോർക്ക് സിറ്റി ഹാളിൽ നിന്നു നീക്കം ചെയ്യുന്നു

ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റി കൗൺസിൽ ചേംബറിൽ നിന്നു തോമസ് ജഫർസന്റെ പ്രതിമ നീക്കം ചെയ്യുന്നതിന് ഒക്ടോബർ 18ന് ചേർന്ന ന്യുയോർക്ക് സിറ്റി പബ്ലിക്ക് ഡിസൈൻ കമ്മീഷൻ ഐക്യകണ്ഠ്യേനെ തീരുമാനിച്ചു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും, ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡന്റ്സ് രചിയിതാവുമായ തോമസ് ജഫർസന്റെ പ്രതിമ കഴിഞ്ഞ 187 വർഷമായി ന്യുയോർക്ക് സിറ്റി ഹാളിന്റെ ഒരലങ്കാരമായിരുന്നു.

ന്യൂയോർക്ക് ഹിസ്റ്ററിക്കൽ സൊസൈറ്റി ഈ പ്രതിമയെ സന്ദർശിക്കുന്നതിന് 22 ഡോളർ ടിക്കറ്റ് നിരക്ക് വാങ്ങിയിരുന്നു.

പബ്ലിക്ക് ഡിസൈൻ കമ്മീഷൻ പ്രസിഡന്റ് സീൻ നീൽസൺ സിറ്റി ഹാളിൽ പ്രതിമ നിലനിർത്തുന്നതിനെ ശക്തിയായി എതിർത്തിരുന്നു. സൊസൈറ്റി ഒരു സ്വകാര്യ  ഇൻസ്റ്റിറ്റ്യൂഷനെന്നായിരുന്നു പ്രസിഡന്റ് വാദിച്ചത്.

നൂറുകണക്കിനാളുകളാണ് ഈ പ്രതിമ സന്ദർശിക്കുന്നതിനു മാത്രമായി ദിനംപ്രതി സിറ്റി ഹാളിൽ എത്തിയിരുന്നത്. ന്യൂയോർക്ക് സിറ്റിയുടെ ഒരഭിമാനം കൂടിയായിരുന്നു ഈ പ്രതിമ. പ്രതിമയുടെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. ഈ വർഷാവസാനത്തോടെ ഇവിടെ നിന്നും നീക്കം ചെയ്തു മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular