Monday, May 6, 2024
HomeIndiaസ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍

സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: സ്‌കൂള്‍(school) തുറക്കണമെന്നാവശ്യപ്പ് കത്തെഴുതിയ ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി(CM) എം കെ സ്റ്റാലിന്‍.MK (Stalin )  പ്രജ്‌ന എന്ന ആറാം ക്ലാസുകാരിയാണ് കത്തയച്ചത്.

കത്തില്‍ ഉണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ തിരിച്ചു വിളിച്ച എം കെ സ്റ്റാലിന്‍ അടുത്ത മാസം ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ എടുത്തതായി അറിയിച്ചു. സ്‌കൂളില്‍ പോകുമ്പോള്‍ നന്നായി പഠിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പ്രജ്‌നയോട് പറഞ്ഞു.

ധര്‍മപുരി ഒസൂര്‍ ടൈറ്റന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന രവിരാജന്‍ ഉദയകുമാരി എന്നിവരുടെ മകളാണ് പ്രജ്‌ന. സ്റ്റാലിന്‍  വിളിച്ച അമ്പരപ്പ് അവര്‍ക്ക് ഇനിയും വിട്ട് മാറിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular