Saturday, May 18, 2024
HomeCinemaയുഎസില്‍ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

യുഎസില്‍ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ലോസ് ഏഞ്ചല്‍സില്‍ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് പരിക്ക്. ലോസ് ആഞ്ചെലെസില്‍ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്‍റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോസ് ഏഞ്ചല്‍സിലെ സെറ്റില്‍ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഷാരൂഖ് ഖാന്റെ മൂക്കിന് പരിക്കേറ്റു. താരത്തെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസാര പരിക്കാണെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ സംഘത്തെ അറിയിച്ചു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അപകടത്തെക്കുറിച്ച്‌ നടനോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular