Thursday, April 25, 2024
HomeIndiaഫോട്ടോ എടുത്തുകഴിഞ്ഞാല്‍ പുറത്തിറക്കണമെന്ന് പോലീസിനോട്

ഫോട്ടോ എടുത്തുകഴിഞ്ഞാല്‍ പുറത്തിറക്കണമെന്ന് പോലീസിനോട്

മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്

കോയമ്പത്തൂര്‍: അലാറം കേട്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ തുറന്ന നാട്ടുകാരും പോലീസുകാരും അമ്പരന്നു. എ.ടി.എം മെഷീന്റെ മുകള്‍ഭാഗത്ത് പുറത്തേക്ക് തല നീട്ടി യുവാവ് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സംഭവം നടന്നത് നാമക്കല്‍ ജില്ലയിലെ അണിയാപുരം വണ്‍ ഇന്ത്യ എ.ടി.എമ്മിലാണ്. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന്  അലാറത്തിനോടൊപ്പം യുവാവിന്റെ നിലവിളി ശബ്ദവും കേട്ടാണ്  നാട്ടുകാര്‍ ഉണര്‍ന്നത്. പിന്നീട് റോന്ത് പോലീസും സ്ഥലത്തെത്തി.
ബിഹാര്‍ സ്വദേശി കിഴക്ക് സാംറാന്‍ ജില്ലക്കാരനായ ഉപേന്ദ്ര റോയ് (28) ആണ് ഊരാക്കുടുക്കില്‍ പെട്ടത്. മോഹനൂര്‍ അടുത്തുള്ള സ്വകാര്യ കോഴിതീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. തുറന്നിരുന്ന എടിഎം മുറിക്കകത്തേക്ക് കയറി ഷട്ടര്‍ താഴേക്കിറക്കിയാണ് ‘ഓപ്പറേഷന്‍ എ.ടി.എം’ തുടങ്ങിയത്. യന്ത്രത്തിന് മുകള്‍ഭാഗത്തെ ഭാഗം മാറ്റി ഉള്ളിലേക്ക്
ഇറങ്ങിയ ഇയാള്‍ പണം കണ്ടെങ്കിലും പിന്നീട് ഇറങ്ങാനോ പുറത്തേക്ക് വരാനോ സാധിക്കാതെ കുടുങ്ങി കിടക്കുകയായിരുന്നു.
പോലീസ് എത്തുമ്പോള്‍ ഫോട്ടോയും വീഡിയോയും എടുത്തു കഴിഞ്ഞാല്‍ എന്നെ ഒന്ന് പുറത്തിറക്കി തരണമെന്ന് തമിഴില്‍ ആവശ്യപ്പെട്ടു. പണമെടുക്കാന്‍ കയറിയതാണെന്നും തന്റെ പണം ഉള്ളില്‍ കുടുങ്ങിയതിനാല്‍ എടുക്കാനായാണ് ഉള്ളില്‍ കയറിയതെന്നും  പോലീസിനോട് വിശദീകരിച്ചു. പുറത്തെടുക്കാന്‍ വൈകിയതിന് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു. മോഷണ ശ്രമത്തിന് ബാങ്കിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത ശേഷം
ഇയാളെ റിമാന്‍ഡ് ചെയ്തു. എ.ടി.എം മിഷനില്‍ 2.65 ലക്ഷം രൂപ ഉണ്ടായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular