Friday, May 17, 2024
HomeIndiaകേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ അനുശോചിച്ച് ജെ.പി നദ്ദ; കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,

കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ അനുശോചിച്ച് ജെ.പി നദ്ദ; കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,

ന്യൂഡൽഹി: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 39ഓളം പേരുടെ ജീവൻ പൊലിഞ്ഞതിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അതിശക്തമായ മഴയിൽ നിരവധി പേർക്ക് ജീവഹാനിയുണ്ടായതിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് നദ്ദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

സാധ്യമായ എല്ലാ പിന്തുണയും നൽകുന്ന കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നദ്ദ അറിയിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും എല്ലാവരുടെയും സുരക്ഷയ്‌ക്കും നന്മയ്‌ക്കും പ്രാർത്ഥനകൾ നേരുന്നതായും നദ്ദ ട്വിറ്ററിൽ കുറിച്ചു.

ഔദ്യോഗികമായ കണക്കുകൾ പ്രകാരം കേരളത്തിൽ 39 പേരുടെ മരണമാണ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുള്ളത്. നാളെ മുതൽ വിവിധ ജില്ലകളിൽ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര ജാഗ്രത നിർദേശം നൽകിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശക്തമായ മുൻകരുതലുകളാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular