Tuesday, May 7, 2024
HomeKeralaഇടുക്കിയില്‍ ഒരുദിവസം ഉയര്‍ന്നത്‌ മൂന്നടി വെള്ളം ; ജലനിരപ്പ്‌ 2313.36 അടി

ഇടുക്കിയില്‍ ഒരുദിവസം ഉയര്‍ന്നത്‌ മൂന്നടി വെള്ളം ; ജലനിരപ്പ്‌ 2313.36 അടി

ടുക്കി മഴ ശക്തിപ്പെട്ടതോടെ ഇടുക്കി അണക്കെട്ടില്‍ ഒരു ദിവസം ഉയര്‍ന്നത് മൂന്നടി വെള്ളം. പദ്ധതി മേഖലയിലാകെ 90.4 മി.മീറ്റര്‍ മഴ പെയ്തു.

ജലനിരപ്പ് ശേഷിയുടെ 18.66 ശതമാനമായി. കഴിഞ്ഞ ദിവസം 16.73 ശതമാനമായിരുന്നു. സംഭരണിയിലിപ്പോള്‍ 2313.36 അടി ജലമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33.80 അടി കുറവാണ്. പെരിയാറില്‍നിന്നടക്കം സംഭരണിയിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം 300.04 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിയെത്തി. മൂലമറ്റത്ത് ഉല്‍പാദനം നേരിയതോതില്‍ വര്‍ധിപ്പിച്ചു. 24.10 ലക്ഷം യൂണിറ്റാണ് ഉല്‍പാദനം. ഇടുക്കി നിലവില്‍ ഓറഞ്ച് അലര്‍ട്ടിലാണ്.

നാല് ദിവസം 
256 മില്ലി മീറ്റര്‍ മഴ
സംസ്ഥാനത്ത് ജൂലൈ മൂന്നു മുതല്‍ ആറു വരെയുള്ള നാലു ദിവസം ലഭിച്ചത് 256.4 മില്ലി മീറ്റര്‍ മഴ. ജൂണ്‍ ഒന്നു മുതല്‍ 30വരെയുള്ള ഒരു മാസം 260.3 മി.മീ. മഴയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ നാലു ദിവസം കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്–-458.2 മി.മീ. കണ്ണൂര്‍ (405.1), കോഴിക്കോട് (315), എറണാകുളം (303.8), പത്തനംതിട്ട (290.7) ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. വ്യാഴം രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ഓലയമ്ബാടി (260.4), വെള്ളരിക്കുണ്ട് (240.5), കൈതപ്രം (234.2), വെള്ളച്ചാല്‍ (216.4), തലശേരി (215) എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular