Sunday, May 12, 2024
HomeCinemaചീറിപ്പായാനൊരുങ്ങി ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍; 'കാസര്‍ഗോള്‍ഡ്' തിയേറ്ററിലേക്ക്

ചീറിപ്പായാനൊരുങ്ങി ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍; ‘കാസര്‍ഗോള്‍ഡ്’ തിയേറ്ററിലേക്ക്

സിഫ് അലി (Asif Ali), സണ്ണി വെയ്ൻ (Sunny Wayne), ഷൈൻ ടോം ചാക്കോ (Shine Tom Chacko), വിനായകൻ (Vinayakan), മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

അതിനോടനുബന്ധിച്ച്‌ ‘കാസര്‍ഗോള്‍ഡി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സിദ്ദിഖ്, സമ്ബത്ത് റാം, ദീപക് പറമ്ബോള്‍, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സരിഗമ അവതരിപ്പിക്കുകയും, എല്‍എല്‍പിയുമായി സഹകരിച്ച്‌ മുഖരി എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘കാസര്‍ഗോള്‍ഡ്’.

കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ, ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോൻ പ്രഭാകര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികള്‍ക്ക്, വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവര്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- മനോജ് കണ്ണോത്ത്, കല- സജി ജോസഫ്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്- രജീഷ് രാമചന്ദ്രൻ, പരസ്യകല- എസ്.കെ.ഡി. ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം- വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോഷ് കൈമള്‍, പ്രണവ് മോഹൻ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular