Wednesday, May 8, 2024
HomeKeralaചെറിയാന്‍ ഫിലിപ്പ് അകലുന്നു; പിണറായി കലിപ്പില്‍ മുതലാക്കി ബിജെപി

ചെറിയാന്‍ ഫിലിപ്പ് അകലുന്നു; പിണറായി കലിപ്പില്‍ മുതലാക്കി ബിജെപി

മലയോരമേഖലകളില്‍ മേഘവിസ്‌ഫോടനവും  ഉരുളുപൊട്ടലും  തകര്‍ത്തടിയപ്പോള്‍ കൈയും കെട്ടി നോക്കിയിരുന്ന പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച ചെറിയാന്‍ ഫിലിപ്പ് എല്‍ഡിഎഫ് വിടുന്നു. പുസ്തകരചനയുടെ പേരില്‍ മുന്നണിയില്‍ നിന്നും അകന്നു കഴിയുന്ന ചെറിയാന്‍, എന്നാല്‍ സര്‍ക്കാരിനെതിരേ ആക്ഷേപശരങ്ങള്‍ ഉയര്‍ത്തുന്നതില്‍ വിജയിക്കുന്നു.  നെതര്‍ലന്‍ഡില്‍ പോയി ദുരന്ത നിവാരണം പഠിച്ചിട്ടും പ്രയോജനപ്പെട്ടില്ല എന്ന ചെറിയാന്‍ ഫിലിപ്പിന്റെ ആക്ഷേപം  ശക്തമായി കൊള്ളേണ്ടിടത്തു കൊണ്ടു.

പിണറായി കലിപ്പിലാണ്. ഇതേ സമയം
ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങളുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഇടതുമുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് ‘രാജാവ് നഗ്നനാണെന്ന്’ ചെറിയാന്‍ തുറന്നടിച്ചത്…ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്…നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ടെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ദുരന്തനിവാരണരംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതുസഹയാത്രികന്‍ ശ്രീ.ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍… ‘പരിസ്ഥിതി-കര്‍ഷക സ്നേഹത്തിന്റെ ‘കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ .സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്…പാര്‍ട്ടിക്കൂറും വ്യക്തിപൂജയും മൂലം സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് മിണ്ടാന്‍ ഇടതുമുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് ‘രാജാവ് നഗ്നനാണെന്ന്’ ചെറിയാന്‍ തുറന്നടിച്ചത്…ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണപരാജയത്തെക്കുറിച്ച് മൗനത്തിലാണ്…നെതര്‍ലന്‍ഡ്സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും  ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്….അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോരജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത്  കാണേണ്ടി വരില്ലായിരുന്നു…യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാനാവില്ല..അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും വേണം….പശ്ചിമഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദി….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular