Friday, April 26, 2024
HomeUSAസിറിഞ്ചിൽ വായു നിറച്ച് കുത്തിവച്ചു; നാലുപേർ മരിച്ച സംഭവത്തിൽ നഴ്സ് കുറ്റക്കാരനെന്ന് കോടതി

സിറിഞ്ചിൽ വായു നിറച്ച് കുത്തിവച്ചു; നാലുപേർ മരിച്ച സംഭവത്തിൽ നഴ്സ് കുറ്റക്കാരനെന്ന് കോടതി

സ്മിത്ത് കൗണ്ടി (ടെക്സസ്) ∙ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന നാലു രോഗികളെ സിറിഞ്ചിൽ വായുനിറച്ചു കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് വില്യം ജോർജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി. 2017– 2018 കാലഘട്ടത്തിൽ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ഹോസ്പിറ്റലിലായിരുന്നു സംഭവം. ജോൺ ലഫ്രട്ടി, റൊണാൾഡ് ക്ലാർക്ക്, ക്രിസ്റ്റൊഫർ ഗ്രീൽവെ, ജോസഫ് കലിന എന്നിവരാണ് മരിച്ചത്. കുത്തിവയ്പ്പിനെ തുടർന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തിന് കാരണം.

ഇവരുടെ മരണ സമയത്തു സ്ഥലത്തുണ്ടായിരുന്നുവെന്നത് മാത്രമാണ് വില്യം ജോർജിനെതിരെ കേസെടുക്കാൻ കാരണമെന്ന് ഇയാളുടെ അറ്റോർണി പറഞ്ഞു. എന്നാൽ വില്യം ജോർജാണു നാലു പേരുടെയും മരണത്തിനുത്തരവാദിയെന്നാണ് കോടതി വ്യക്തമാക്കി. ശിക്ഷ പിന്നീട് വിധിക്കും

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular