Saturday, April 27, 2024
HomeCinemaവിജയ്‌യുടെ മകന്‍ ജേസണ്‍ നായകന്‍, നായികയായി ദേവയാനിയുടെ മകള്‍ ഇനിയ

വിജയ്‌യുടെ മകന്‍ ജേസണ്‍ നായകന്‍, നായികയായി ദേവയാനിയുടെ മകള്‍ ഇനിയ

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് നായകനാവുന്ന ചിത്രത്തില്‍ ദേവയാനിയുടെ മകള്‍ ഇനിയ നായിക. കാനഡയില്‍ സംവിധാനം പഠിച്ച ജേസണ്‍ നായകനാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും.

1999 ല്‍ ദേവയാനിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജകുമാരൻ ഒരുക്കിയ നീ വരുവായ് എന എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സീക്വലാണ് ചിത്രം. രാജകുമാരൻ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുക. പാര്‍ത്ഥിപൻ, അജിത്, ദേവയാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് നീ വരുവായ് എന. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജകുമാരനും ദേവയാനിയും പ്രണയത്തിലാകുന്നത്.

പതിനേഴുകാരിയായ ഇനിയ രാജകുമാരന്റെയും ദേവയാനിയുടെയും മൂത്ത മകളാണ്. നിനയ്‌ത്തേൻ വന്തായ്, ഫ്രണ്ട്സ് എന്നീ ചിത്രങ്ങളില്‍ വിജയ്‌യും ദേവയാനിയും ഒരുമിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഉടൻ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മകൻ സിനിമയിലേക്ക് എത്തുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് റിലീസിന് ഒരുങ്ങുന്ന വിജയ് ചിത്രം. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നായികയായിരുന്നു ദേവയാനി. വിവിധ ഭാഷകളില്‍ മമ്മൂട്ടി, കമല്‍ഹാസൻ, മോഹൻലാല്‍, സുരേഷ് ഗോപി, ശ്രീനിവാസൻ, മുകേഷ്, ദിലീപ് എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. കോലങ്ങള്‍ എന്ന തമിഴ് സീരിയല്‍ കരിയറില്‍ വലിയൊരു നാഴികക്കല്ലാണ്. സൂര്യവംശം കല്ലൂരി വാസല്‍, നീ വരുവായ് എന എന്നീ ചിത്രങ്ങള്‍ ദേവയാനിയുടെ കരിയറില്‍ വലിയ തിളക്കം സമ്മാനിച്ചിരുന്നു. ഇടവേളയ്ക്കുശേഷം അനുരാഗം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular