Thursday, March 28, 2024
HomeKeralaലീഗിനെ തകര്‍ക്കാന്‍ ജലീല്‍; ലക്ഷ്യം കുഞ്ഞാലിക്കുട്ടി

ലീഗിനെ തകര്‍ക്കാന്‍ ജലീല്‍; ലക്ഷ്യം കുഞ്ഞാലിക്കുട്ടി

ചന്ദ്രികപത്രത്തിലൂടെ മുസ്ലീംലീഗില്‍ വന്നു നില്‍ക്കുന്ന കലഹത്തിനും തുടര്‍ന്നുള്ള പൊട്ടിത്തെറിയും കെ.ടി.ജലീലിന്റെ പദ്ധതിപ്രകാരം. പി.കെ. കുഞ്ഞാലിക്കുട്ടിയോടു വിരോധമാണ് പാണക്കാട് തങ്ങളുടെ ഭവനത്തിലേക്കും ഭിന്നത വളര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ചു കൊണ്ടുളള നീക്കമാണ് ജലീല്‍ നടത്തുന്നത്. മുസ്ലീംസമുദായം ആരാധനയോടു കൂടി കണ്ടുകൊണ്ടിരിക്കുന്ന പാണക്കാടിനെ പോലും ഇഡിയുടെ നോട്ടപ്പുള്ളിയാക്കിയതു കുഞ്ഞാലിക്കുട്ടിയാണെന്ന നിലപാടിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരെ എത്തിക്കാന്‍ ജലീലിനു സാധിച്ചു.

ഇഡിയുടെ നോട്ടീസിനെ നിഷേധിക്കാന്‍ മുസ്ലീംലീഗിനുസാധിക്കില്ല.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളെ ഇളക്കി വിട്ടതിനു പിന്നിലുംജലീല്‍ മാത്രമാണെന്ന ധാരണ പരത്താന്‍ ലീഗിനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പരാജയപ്പെട്ടാലും ജയിച്ചാലും ജലീലിനു ഒന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ ലീഗിനു നഷ്ടം മാത്രമേയുള്ളൂ. പണക്കാട് ഭവനത്തെ ഇഡിയുടെ നോട്ടപ്പുള്ളിയാക്കിയതിനു സമാധാനം പറയാന്‍ നേതാക്കള്‍തയാറാകേണ്ടിവരും.

ചന്ദ്രികയുടെ പ്രശ്‌നം പോലും പരിഹരിക്കാന്‍ ചുമതലപ്പെട്ട ആളാണ് മു ഈന്‍ അലിതങ്ങളെന്നു വ്യക്തമാണ്. ജലീല്‍ കത്ത് പുറത്തു വിട്ടതു വെറുതെയല്ല. കുറച്ചുനാള്‍ ഇതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ മുള്‍മുനയില്‍ നിര്‍ത്താന്‍ വേണ്ടി മാത്രമാണ്.
മലപ്പുറത്ത് ലീഗിലുണ്ടായ അലയടി തുടര്‍ദിവസങ്ങളിലും ഉണ്ടാകുമെന്നുറപ്പാണ്. ജലീല്‍ ഈ കുടുംബത്തില്‍ നിന്നും ആളുകളെ ഇറക്കി കൊണ്ടു പോകാനുള്ള നീക്കമാണ് നടത്തുന്നത്.

ശരത് കുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular