Wednesday, April 24, 2024
HomeUSAകർഷകർക്കു നേരെ നടന്ന ആക്രമണത്തിൽ ഐഒസി അപലപിച്ചു

കർഷകർക്കു നേരെ നടന്ന ആക്രമണത്തിൽ ഐഒസി അപലപിച്ചു

ന്യുയോർക്ക് ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) കമ്മിറ്റിയുടെ യോഗം പ്രസിഡന്റ് ലീലാ മാറാട്ടിന്റെ അധ്യക്ഷതയിൽ ചേർന്നു. ലഖിംപൂരിൽ കർഷകർക്കു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കുകയും, ഇതിനെ അപലപിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തു.

മോദി ഗവൺമെന്റിന്റെ മനുഷ്യത്വരഹിത കാർഷിക നിയമങ്ങൾ പിൻവലിച്ചു കർഷകർ നടത്തുന്ന സമരം  അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കാർഷിക ഉൽപ്ന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ വലയുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും പ്രമേയത്തിൽ ചൂണ്ടികാട്ടി. വർഗീസ് പോത്താനികാട്ട് അവതരിപ്പിച്ച പ്രമേയം സജി കരിമ്പന്നൂർ പിന്താങ്ങി. പ്രമേയം യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു.

ഐഒസി കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, ഡോ. മാമൻ ജേക്കബ്, ജോബി ജോർജ്, തോമസ് ഒലിയാംകുന്നേൽ, സതീശൻ നായർ, ചെറിയാൻ കോശി, സന്തോഷ് അബ്രഹാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച മീറ്റിങ്ങിൽ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുഎസ്‍യു പ്രവർത്തകരും പങ്കെടുത്തു.

 

 

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular