Sunday, April 28, 2024
HomeKeralaകേരള ബ്ലാസ്റ്റേഴ്സ് താരം വിബിന്‍ മോഹനന് ഗ്രീസില്‍ അരങ്ങേറ്റം

കേരള ബ്ലാസ്റ്റേഴ്സ് താരം വിബിന്‍ മോഹനന് ഗ്രീസില്‍ അരങ്ങേറ്റം

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ ഗ്രീസില്‍ തന്റെ അരങ്ങേറ്റം നടത്തി. താരം ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് OFI ക്രീറ്റിന് ഒപ്പം ഇന്നലെ പ്രീസീസണ്‍ മത്സരത്തില്‍ ഇറങ്ങി.

ഇന്നെ ക്രീറ്റ് ഡച്ച്‌ ഫസ്റ്റ് ഡിവിഷൻ ക്ലബായ എസ് സി ഹീരെന്വെനെ ആയിരുന്നു നേരിട്ടത്ത്. മത്സരത്തിന്റെ 77ആം മിനുട്ടില്‍ സബ്ബായാണ് വിബിൻ കളത്തില്‍ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്കിങ്കിസ് മത്സരത്തിന് സാക്ഷിയായി.

ഒരു മാസത്തെ പരിശീലനത്തിനായാണ് വിബിൻ എത്തിയത്. OFI ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്. അവര്‍ക്ക് ഒപ്പം പ്രീ-സീസണില്‍ മത്സരങ്ങളില്‍ ഇനിയും വിബിന് കളിക്കാൻ ആകും‌. വിബിൻ ഇപ്പോള്‍ ക്രീറ്റിന്റെ ഫസ്റ്റ് ടീമിനൊപ്പം ആണ്‍ പരിശീലനം നടത്തുന്നത്‌.20-കാരൻ ഗ്രീക്ക് ടീമിനൊപ്പം ഒരു മാസം പരിശീലനം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular