Thursday, May 9, 2024
HomeEditorialഇങ്ങനെ ഒരു നേതാവ് ഇനി നമുക്കുണ്ടാകുമോ ? 

ഇങ്ങനെ ഒരു നേതാവ് ഇനി നമുക്കുണ്ടാകുമോ ? 

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതാക്കള്‍ക്ക് പാഠമായിരുന്നു, പാഠപുസ്തകമായിരുന്നു, പാഠശാലയായിരുന്നു ! മലയാളിക്ക് ആരു സ്‌നേഹം നല്‍കിയാലും തിരിച്ച് 100 ഇരട്ടിയായി ലഭിക്കുമെന്ന് വെറുതെ പറയുന്നതല്ല, ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രയില്‍ ടിവി ചാനലുകളിലൂടെ നാം കണ്ടത് അതല്ലേ? ഇങ്ങനെ ഒരു അന്ത്യയാത്രാമൊഴി നാം കണ്ടിട്ടുണ്ടോ ? ലോകം കേട്ടിട്ടുണ്ടോ ? തിരുവനന്തപുരത്തു നിന്ന് ഏതാണ്ട് 150 കി.മീറ്റര്‍ മാത്രം ദൂരമുള്ള പുതുപ്പള്ളിയില്‍ വിലാപ യാത്രയെത്താന്‍ 34 മണിക്കൂര്‍ വേണ്ടി വന്നു. വഴിനീളെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തുനിന്നത് ജനസാഗരം. നേതാക്കള്‍ ഇങ്ങനെ ജനപക്ഷത്ത് നില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി മറ്റു നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നു.

ചങ്ങാതിയുടെ വലിപ്പം 

കൂടെ പഠിക്കുകയും കൂട്ടുകാരുടെ കൂടെ നടക്കുകയും ചെയ്ത കെ.സി ജോസഫ് പറഞ്ഞത് കൂടി കേള്‍ക്കാം : ‘ഉമ്മന്‍ചാണ്ടി കേരളം കണ്ട ജനകീയ നേതാക്കളില്‍ മുന്നിലാണെന്ന് അറിയാമെങ്കിലും ഇത്രയേറെ വലിപ്പം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്  തിരിച്ചറിയുന്നത് ഇപ്പോഴാണ്’

ഇനി അവര്‍ക്ക് ഹീറോ 

സി.ദിവാകരന്‍ എഴുതിയ ആത്മകഥയില്‍ ഉമ്മന്‍ചാണ്ടി തന്നെ ഏര്‍പ്പെടുത്തിയ  അന്വേഷണ കമ്മീഷന്‍ സരിതാ വിഷയത്തില്‍ അഞ്ചുകോടി രൂപ വാങ്ങി കള്ളക്കളി കളിച്ചു എന്ന് അധിക്ഷേപിച്ചപ്പോള്‍, നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വം വേണ്ടവിധം പ്രതികരിച്ചില്ലെന്ന പരിഭവം പറഞ്ഞ നേതാവായിരുന്നു ജോസഫ്. ഇനിയുള്ള നാളുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ഉമ്മന്‍ ചാണ്ടിയുടെ ആരാധകരാവും. അടുത്ത ഒരു പൊതു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ  ചിത്രം വെച്ചാകും കോണ്‍ഗ്രസുകാര്‍ വോട്ടു ചോദിക്കുകയെന്ന് ഉറപ്പല്ലേ ?

നടന്‍ വിനായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നാണംകെട്ട അധിക്ഷേപം ചൊരിഞ്ഞിറക്കിയ ഫേസ്ബുക്ക് പോസ്റ്റ് ജനരോഷം വന്നതോടെ പിന്‍വലിച്ചു. ഈ മര്യാദകേടിനു  പോലീസ് കേസെടുക്കുന്നുണ്ട്. കൈരളി ചാനല്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തിയതും ശ്രദ്ധേയമായി. ഓര്‍ത്തഡോക്‌സ് സഭയോട് ചോദിക്കാതെതന്നെ പുതുപ്പള്ളി ഇടവക അച്ചന്മാരുടെ കല്ലറക്കടുത്ത് തന്നെ ഉമ്മന്‍ചാണ്ടിക്ക്  ഇടവക തന്നെ അന്ത്യവിശ്രമം ഒരുക്കിയതും നല്ല കാര്യമായി സര്‍വരും  പറയുന്നു.

കെ.എ ഫ്രാന്‍സിസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular