Saturday, April 20, 2024
HomeUSAകമലാ ഹാരിസിന്റെ ജന്മദിനം ആഘോഷിച്ച് കുടുംബം

കമലാ ഹാരിസിന്റെ ജന്മദിനം ആഘോഷിച്ച് കുടുംബം

വാഷിങ്ടൻ ഡി സി ∙ യുഎസ് വൈസ് പ്രസിഡന്റ്  കമലാ ഹാരിസിന്റെ 57–ാം ജന്മദിനം ആഘോഷിച്ച് കുടുംബം. കമലാ ഹാരിസിന്റെ ഭർത്താവ്  ഡഗ് എംഹോപ്പ്  ട്വിറ്ററിൽ ആശംസകൾ അറിയിച്ചു. സാഹചര്യം എന്തുതന്നെയായാലും  കമലയുടെ ജന്മദിനം ഞങ്ങളുടെ ജീവിതത്തിൽ വളരെ സന്തോഷം നൽകുന്നതായും അദ്ദേഹം  ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക്  കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കയിൽ ജനിച്ച ഡൊണാൾഡ് ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20 നായിരുന്നു കമലയുടെ ജനനം. കമലയ്ക്ക് 7 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു.  കമലയും സഹോദരി മായയും  അമ്മയോടൊപ്പമാണ് വളർന്നത്.

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഹവാർഡിൽ നിന്നും ബിരുദവും, യുണിവേഴ്സിറ്റി ഓഫ് കലിഫോർണിയായിൽ നിന്നും നിയമ ബിരുദവും നേടി.\

ഡമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന കമല 2011 മുതൽ 2017 വരെ കലിഫോർണിയ അറ്റോർണി ജനറലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന പദവി 2017 മുതൽ 2021 വരെ ഇവർ അലങ്കരിച്ചു. 2020 ൽ ബൈഡനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥനാർഥിയായ കമല പൊതുതിരഞ്ഞെടുപ്പിൽ ജയിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular