Wednesday, April 24, 2024
HomeKeralaലോക് താന്ത്രിക ജനതാദള്‍ - വാടി തളര്‍ന്നിട്ടും അണികള്‍ ചങ്കായി കൂടെ; പിളര്‍ത്താന്‍ പോയവര്‍ ശകാരം...

ലോക് താന്ത്രിക ജനതാദള്‍ – വാടി തളര്‍ന്നിട്ടും അണികള്‍ ചങ്കായി കൂടെ; പിളര്‍ത്താന്‍ പോയവര്‍ ശകാരം കേട്ടു

യുഡിഎഫും എല്‍ഡിഎഫും മാറി മാറി പരീക്ഷിച്ച പാര്‍ട്ടിയാണ് എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദള്‍. വീരേ്ന്ദ്രകുമാറിന്റെ മരണശേഷം മകന്‍ ശ്രേയസ് കുമാറാണ് അധ്യക്ഷന്‍. എന്നാല്‍ യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ച പരിഗണന ഇപ്പോള്‍ എല്‍ഡിഎഫില്‍ കിട്ടുന്നില്ല. വാടി തളര്‍ന്നു കിടക്കുന്ന പാര്‍ട്ടിയായി ശ്രേയസ്‌കുമാറിന്റെ പാര്‍ട്ടി മാറി.എന്നാല്‍ തളര്‍ച്ചയില്ല വളര്‍ച്ചയുണ്ടെന്നു കാണിക്കാന്‍ ശ്രേയസ്‌കുമാര്‍ കേരളത്തില്‍ കര്‍ഷകസമരമെല്ലാം പേരിനു നടത്തി. അണികള്‍ക്കു അല്പം വീര്യം നല്കുകയായിരുന്നു ലക്ഷ്യം. ശ്രേയസ് കുമാര്‍ ഡല്‍ഹിയില്‍ പോയി കര്‍ഷകര്‍ക്കു അഭിവാദ്യവും പിന്തുണയും നല്‍കി. എന്നാല്‍ ഇതൊന്നും പാര്‍ട്ടിക്ക് നേട്ടം നല്‍കുന്നില്ല. ഒരു പാര്‍ട്ടി കൈയിലുണ്ടെന്നു മാത്രം. ഇതാണ് സ്ഥിതി.

എല്‍ഡിഎഫില്‍ നിന്നും ഒരു മന്ത്രിസ്ഥാനം പോലും ലഭിച്ചില്ല. അതേ സമയം ശത്രുക്കളായ ജനതാദള്‍ എസിനു മന്ത്രിസ്ഥാനം ലഭിച്ചു. അവിടെയും ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് ലഭിച്ചില്ല. അതായത് എല്‍ഡിഎഫ് ശ്രേയസ്‌കുമാറിനെ ശരിക്കും അവഗണിച്ചുവെന്നു മനസിലാക്കേണ്ടിവരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ്.

കെ.പി. മോഹനു മന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ചോദിച്ചില്ല. മന്ത്രിസ്ഥാനം ലഭിച്ചാല്‍ കെ.പി. മോഹനന്‍ താരമായി പോകുമെന്ന ഭയമായിരുന്നു പിന്നില്‍. യുഡിഎഫില്‍ രാജാവായിരുന്നുവെങ്കില്‍ എല്‍ഡിഎഫിലെത്തിയപ്പോള്‍ അടിമയായി എന്നു മാത്രം. ഇതാണ് ഗതിക്കേട്.
ഒരു കാലത്തു പിണറായി വിജയന്‍ പറഞ്ഞതാണ് ജനതാദള്‍ എസുമായി ലയിക്കാന്‍. തെരഞ്ഞെടുപ്പിനു മുമ്പായിരുന്നു അത്. അപ്പോള്‍ ലയിക്കാന്‍ മനസ് സമ്മതിച്ചില്ല. വലിയ പാര്‍ട്ടിയായ ലോക് താന്ത്രിക ജനതാദള്‍ വെറും പാര്‍ട്ടിയായ ജനതാദള്‍ എസുമായി ലയിക്കാനോ എന്ന ചോദ്യമാണ് ഉയര്‍ത്തിയത്.

ലയിക്കാത്തതു കൊണ്ട് മലബാര്‍മേഖലയില്‍ പോലും ആവശ്യത്തിനു സീറ്റ് കൊടുത്തില്ല. ശരിക്കും ഒതുക്കി. ഇനി വേണമെങ്കില്‍ പുറത്തു പോയാലും പ്രശ്‌നമില്ലെന്നാണ് സ്ഥിതി.
ഇതിനിടയില്‍ ശ്രേയസ് കുമാറിനെ വെട്ടാന്‍ കെ പി മോഹനന്‍, വര്‍ഗീസ് ജോര്‍ജ് സംഘം ഡല്‍ഹിയിലേക്കു പോയി. എന്നാല്‍ അവര്‍ പോയതിലും വേഗത്തില്‍ നാട്ടിലെത്തി. വര്‍ഗീസ് ജോര്‍ജ് ഇപ്പോള്‍ ശാന്തനായി തിരുവല്ലയിലുണ്ട്. പാര്‍ട്ടി പിളരില്ല. കാരണം അണികള്‍ ഇപ്പോഴും ശ്രേയസ് കുമാറിന്‍രെ കൂടെയാണ്.

ബിബിന്‍ സേവ്യര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular