Sunday, May 19, 2024
HomeKeralaഇന്റീരിയറും പുതുക്കി സഫാരിയുടെ വരവ്

ഇന്റീരിയറും പുതുക്കി സഫാരിയുടെ വരവ്

പുതിയ അപ്ഡേറ്റുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ 2023 മോഡല്‍ വരുന്നത്. ഇന്റീരിയറിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കര്‍വ് കണ്‍സെപ്‌റ്റില്‍ നിന്ന് വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന വിധത്തിലാണ് ഇൻറീരിയര്‍. പുതിയ രണ്ട്-സ്‌പോക്ക് മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ ഇൻറീരിയറിലുണ്ട്.

അതിനിടയില്‍ പ്രകാശിത ടാറ്റ ലോഗോ പാനലും ഉണ്ട്. ലാൻഡ് റോവറില്‍ ഉള്ള പുതിയ ഫ്ലോട്ടിംഗ് കര്‍വ്ഡ് ടച്ച്‌സ്‌ക്രീൻ സഫാരി ആരാധകരെ ആകര്‍ഷിക്കുന്നതാകും. ഡിസ്‌പ്ലേ 10.25 ഇഞ്ച് വലിപ്പം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയെല്ലാം സപ്പോര്‍ട്ട് ചെയ്യും.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പുതിയ ഗ്രാഫിക്സും ഏ‌ര്‍പ്പെടുത്തി. ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള സെന്റര്‍ കണ്‍സോള്‍, നര്‍ലെഡ് ഫിനിഷും ചെറിയ ഗിയര്‍ ലിവറും ഉള്ള പുതിയ ഡ്രൈവ് മോഡ് കണ്‍ട്രോള്‍ നോബ് എന്നിവയും മനോഹരമാണ്. കൂടാതെ, അഡ്വാൻസ്ഡ് ഡ്രൈവര്‍ അസിസ്റ്റൻസ് സിസ്റ്റം ടെക്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, പവേര്‍ഡ് രണ്ടാം നിര സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ സഫാരിയുടെ മാറ്റ് കൂട്ടും.

വാഹനത്തിലെ ഡിസൈൻ മാറ്റങ്ങളെക്കുറിച്ച്‌ പറയുമ്ബോള്‍, പുതിയ 2023 ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റില്‍ എല്‍ഇഡി പ്രൊജക്ടറുകളുള്ള പുതുതായി രൂപകല്‍പ്പന ചെയ്‍ത സ്പ്ലിറ്റ് ഹെഡ്‌ലാമ്ബ് ക്ലസ്റ്ററും മുൻവശത്ത് ഉടനീളം പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഡിആര്‍എല്‍ ബാറും ഉള്‍പ്പെടുത്തും. പുതിയ 19 ഇഞ്ച് അലോയ് വീലുകളാകും ഇതിന്, കൂടാതെ എല്‍ഇഡി ബാര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ ടെയ്‌ ലാമ്ബുകൂടെ വരുന്നതോടെ പിൻ ഭാഗത്തെ പ്രൊഫൈലും പരിഷ്കരിക്കും

ഇന്റീരിയറില്‍ സമഗ്രമായ നവീകരണം ലഭിക്കുമ്ബോള്‍, എഞ്ചിൻ ബേ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ നിലനിര്‍ത്തും. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഓയില്‍ ബര്‍ണര്‍, പരമാവധി 170PS പവറും 350Nm ടോര്‍ക്കും നല്‍കുന്നു. പുതിയ 2023 ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റില്‍ ബ്രാൻഡിന്റെ പുതിയ 1.5 എല്‍ ടര്‍ബോ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോള്‍ എഞ്ചിൻ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular